മു​ഹ്സി​ന മു​നീ​ർ ശൈ​ഖ ജ​വ​ഹ​ർ ബി​ൻ​ത് ഹ​മ​ദ് ബി​ൻ

സു​ഹൈം ആ​ൽ​ഥാ​നി​യി​ൽ​നി​ന്ന് മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങു​ന്നു, ഹ​ലീ​മ മെ​ഹ് റി​ന്‍ ശൈ​ഖ ജ​വ​ഹ​ര്‍ ബി​ന്‍ത് ഹ​മ​ദ് ബി​ന്‍

സു​ഹൈം ആ​ൽ​ഥാ​നി​യി​ല്‍നി​ന്ന് മെഡൽ സ്വീകരിക്കുന്നു

ഖത്തർ യൂണിവേഴ്സിറ്റിയിൽ സ്വർണമെഡൽ നേട്ടവുമായി മലയാളി വിദ്യാർഥിനികൾ

മു​ഹ്സി​ന​ക്ക് സ്വ​ർ​ണ​ത്തി​ള​ക്കം

ദോ​ഹ: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി, ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് സ്വ​ർ​ണ്ണ​ത്തി​ള​ക്ക​വു​മാ​യി മ​ല​യാ​ളി പെ​ൺ​കൊ​ടി. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ബു​രു​ദ​ദാ​ന ച​ട​ങ്ങി​ലാ​ണ് മെ​ക്കാ​ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച മു​ഹ്സി​ന മു​നീ​ർ സ്വ​ർ​ണ്ണ​മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്.

ഉ​യ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 525 വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ശൈ​ഖ ജ​വ​ഹ​ർ ബി​ൻ​ത് ഹ​മ​ദ് ബി​ൻ സു​ഹൈം ആ​ൽ​ഥാ​നി ബി​രു​ദം വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ഭി​മാ​ന​മാ​യി ഈ ​മി​ടു​ക്കി​യും ഇ​ടം​പി​ടി​ച്ചു. വി​ഷ​യ​ത്തി​ൽ ബി​രു​ദം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യാ​ണ് മു​ഹ്സി​ന.

ക​ഠി​നാ​ധ്വാ​ന​വും നി​ര​ന്ത​ര പ​രി​ശ്ര​മ​വും തു​ട​ർ​ന്നാ​ണ് ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കാ​നാ​യ​തെ​ന്നും വി​ജ​യ​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും, പ​ഠ​നം തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും മു​ഹ്സി​ന പ​റ​ഞ്ഞു.

ക​ഹ്റ​മാ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ത്തി​ലോ​ട്ട് മു​നീ​ർ അ​ഹ​മ്മ​ദ് -ബ​ൽ​ക്കീ​സ് മു​നീ​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഖ​ത്ത​റി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന മു​ഹ​സി​ന എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​നി​ന്നാ​ണ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 

മി​ക​വോ​ടെ ഹ​ലീ​മ മെ​ഹ്‌​റി​ന്‍

ദോ​ഹ: ഖ​ത്ത​ര്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പെ​ണ്‍കു​ട്ടി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ലെ മ​ല​യാ​ളി തി​ള​ക്ക​മാ​യി ഹ​ലീ​മ മെ​ഹ് റി​ന്‍ സാ​ജി​ദ്. കോ​ള​ജ് ഓ​ഫ് ഹെ​ല്‍ത്തി​ല്‍നി​ന്ന് ഡി​സ്റ്റി​ങ്ഷ​നോ​ടെ ബി​രു​ദം നേ​ടി ഖ​ത്ത​ര്‍ അ​മീ​റി​ന്റെ പ​ത്നി ശൈ​ഖ ജ​വ​ഹ​ര്‍ ബി​ന്‍ത് ഹ​മ​ദ് ബി​ന്‍ സു​ഹൈം ആ​ൽ​ഥാ​നി​യി​ല്‍ നി​ന്നും സ്വ​ര്‍ണ്ണ​മെ​ഡ​ല്‍ നേ​ടി​യാ​ണ് ഹ​ലീ​മ മെ​ഹ്‌​റി​ന്‍ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ വ​ട​ക​ര കോ​ട്ട​ക്ക​ല്‍ സ്വ​ദേ​ശി സാ​ജി​ദ് അ​ഹ്മ​ദി​ന്റെ​യും -ന​ടു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​മീ​ന​യു​ടെ​യും മ​ക​ളാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഖ​ത്ത​റി​ല്‍ പ്ര​വാ​സി​യാ​യ സാ​ജി​ദ് എ​ച്ച്.​ബി.​കെ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ സീ​നി​യ​ര്‍ റി​സ​ര്‍ച്ച് അ​ന​ലി​സ്റ്റാ​ണ്.

Tags:    
News Summary - Malayali students win gold medals at Qatar University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.