Posted On
date_range Updated On
date_range കാസർകോഡ് സ്വദേശി ഖത്തറിൽ വാഹനമിടിച്ച് മരിച്ചു
ദോഹ: കാസർകോഡ് കുമ്പള ബന്തിയോട് സ്വദേശി ഖത്തറിൽ വാഹനമിടിച്ച് മരിച്ചു. ബപ്പായിതൊട്ടി മമ്മുഞ്ഞിയുടെ മകൻ മുഹമ്മദ് ഹനീഫ് (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിൽ ഓൾഡ് റയ്യാനിൽ റോഡ് മുറിച്ചു കടക്കവെയായിരുന്നു അപകടം.
ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നേരത്തെ സൗദിയിൽ പ്രവാസിയായിരുന്ന ഹനീഫ് മൂന്നു വർഷമായി ഖത്തറിലെത്തിയിട്ട്. വാഹന അനുബന്ധ മേഖലയിൽ ജോലിചെയ്ത് വരികയായിരുന്നു.
മൈമൂനയാണ് ഭാര്യ. മക്കൾ: മനാഫ്, മുനൈഫ്, മിൻഹ ഫാത്തിമ. നപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.