ദോഹ: വെള്ളിയാഴ്ച ദോഹ സ്റ്റേഡിയത്തില്‍ നടന്ന ഏഴാമത് അഖില കേരള ‘അലി ഇന്‍റര്‍ നാഷണല്‍ ‘വാഖ്’ ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ആദ്യ റൗണ്ടിലെ അവസാന മത്സരങ്ങളില്‍ അല്‍ നെറ്റ് ഗാരേജിനെ തോല്‍പ്പിച്ച് യാസ് തൃശൂരും എഫ്.സി മാമൂറയെ തോല്‍പ്പിച്ച് കള്‍ച്ചറല്‍ ഫോറം മലപ്പുറവും ക്വാര്‍ട്ടറില്‍ കടന്നു. അല്‍ നെറ്റ് ഗാരേജും യാസ് തൃശൂരും തമ്മിലെ ആദ്യ മത്സരത്തില്‍ ഇരു പകുതികളിലുമായി രണ്ടു ഗോളുകള്‍ വീതം നേടി ടീമുകള്‍ സമനിലയില്‍ പിരിഞ്ഞതോടെ ടൈം ബ്രേക്കറിലൂടെ വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു. കളിയുടെ മുഴുവന്‍ സമയത്തും സമനില പാലിച്ചതോടെ ടൈം ബ്രേക്കറിലൂടെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് വിജയിച്ച് യാസ് തൃശൂര്‍ ക്വോര്‍ട്ടറില്‍ കടന്നു.ക്വാര്‍ട്ടറില്‍ യാസ് തൃശൂര്‍ എമാദി ലിമോസിനെ നേരിടും. എഫ.് സി മാമൂറയും കള്‍ച്ചറല്‍ ഫോറം മലപ്പുറവും തമ്മില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഏക പക്ഷീയമായ ഒരു ഗോളിന്‍െറ വിജയത്തോടെ കള്‍ച്ചറല്‍ ഫോറം ക്വാര്‍ട്ടറില്‍ കടന്നു. ആദ്യാവസാനം ആവേശകരമായ രണ്ടാമത്തെ മത്സരത്തില്‍ 59 ാം മിനുറ്റില്‍ റഹൂഫ് നേടിയ ഗോളിലൂടെയാണ് കള്‍ച്ചറല്‍ ഫോറം ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത് . ക്വാര്‍ട്ടറില്‍ കള്‍ച്ചറല്‍ ഫോറം മലപ്പുറം അലി ഇന്‍റര്‍ നാഷനലിനെ നേരിടും .
ആദ്യ റൗണ്ടിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ വ്യാഴാഴ്ച മുതല്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.