മ​ല​ർ​വാ​ടി മ​ത്സ​ര​വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

ദോ​ഹ: മ​ല​ർ​വാ​ടി റ​യ്യാ​ൻ സോ​ൺ 13 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ ആ​ദ​രി​ച്ചു. അ​സ്മാ​ഉ​ൽ ഹു​സ്‌​ന, പ്രാ​ർ​ഥ​ന മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് സ​ഈ​ദ്, അ​ദ​ൻ സൈ​ന​ബ്, സാ​യാ​ൻ സാ​ജി​ദ് എ​ന്നി​വ​രും, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ഇ​ഷാ​ൻ ഷ​മീ​ർ, മെ​ഹ്‌​വി​ഷ് മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ, ആ​ഫി​യ അ​ഫ്‌​സ​ൽ എ​ന്നി​വ​രും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

വേ​ന​ൽ അ​വ​ധി​ക്കാ​ല യാ​ത്രാ​വി​വ​ര​ണ മ​ത്സ​ര​ത്തി​ൽ കെ. ​മി​ൻ​ഹ ഒ​ന്നാ​മ​താ​യ​പ്പോ​ൾ ഐ​സ ഫാ​ത്തി​മ രാ​റോ​ത്ത് ര​ണ്ടാം സ്ഥാ​ന​വും മു​ഹ​മ്മ​ദ് അ​ജ്‍ലാ​ൻ സ​ബീ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ല​ഹാ​ൻ ഫീ​സാ​ൻ സ​ബീ​ർ, അ​യ്മ​ൻ ഷൗ​ക്കി എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യി. വി​ജ​യി​ക​ൾ​ക്ക് സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) റ​യ്യാ​ൻ സോ​ൺ വൈ​സ് പ്ര​സി​ഡ​ന്റ് സു​ഹൈ​ൽ ശാ​ന്ത​പു​രം, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ജ​ലീ​ൽ എം.​എം, സോ​ണ​ൽ എ​ക്സി. അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ങ​ൾ, സി​ദ്ദി​ഖ് വേ​ങ്ങ​ര എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ല​ർ​വാ​ടി റ​യ്യാ​ൻ സോ​ണി​ലെ യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Malarvadi felicitates competition winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.