മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഖത്തറിലെ 13ാമത് ഷോറൂം മുഐതറിൽ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഖത്തറിലെ 13ാമത്തെ ഷോറൂം അല്‍ റയ്യാനിലെ മുഐതറിൽ പ്രവർത്തനമാരംഭിച്ചു. ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മലബാര്‍ ഗ്രൂപ്പിന്റെ വൈസ് ചെയര്മാന് കെ.പി. അബ്ദുൽ സലാം, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഖത്തര്‍ റീജനല്‍ ഹെഡ് ടി. സന്തോഷ്, ഖത്തര്‍ സോണല്‍ ഹെഡ് ടി. നൗഫല്‍, ശൈഖ് ജാസിം നാസർ അബ്ദുല്ല അഹമ്മദ് ആൽഥാനി, ശൈഖ് അബ്ദുല്ല നാസർ അബ്ദുല്ല അഹമ്മദ് ആൽഥാനി, ഉന്നത മാനേജ്മെന്റ് പ്രതിനിധികള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പുതിയ ഷോറൂം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
മേഖലയിലെ പ്രിയപ്പെട്ട ജ്വല്ലറി ബ്രാന്‍ഡായി നിലനിര്‍ത്തുന്നതിന് കാലങ്ങളായി അതുല്യമായ പിന്തുണ നല്കിയ ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ നന്ദി അറിയിക്കുന്നു -ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഓഫറുകളുടെ ഭാഗമായി, 3,000 ഖത്തര്‍ റിയാലിന് ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്വർണ നാണയങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ടാകും. 22കെ സ്വർണാഭരണങ്ങളുടെ എക്സ്ചേഞ്ചില്‍ സീറോ ഡിഡക്ഷന് ഓഫറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഈ ഓഫറുകള്‍ ഫെബ്രുവരി 15 വരെ മുഐതര്‍ ഷോറൂമില്‍ മാത്രമായിരിക്കും ലഭ്യമാവുക.
ദോഹ, ഗറാഫാ, അൽ ഖോർ മാൾ, ഗ്രാൻഡ് മാൾ, ബർവാ വില്ലേജ്, ഡി റിങ് റോഡ്, അൽ നാസർ സ്ട്രീറ്റ്, തവാർ മാൾ, മുഐതർ, ലഗൂണ മാൾ, മിർക്കാബ് മാൾ, എസ്ദാൻ മാൾ, ദാർ അൽ സലാം മാൾ എന്നിവിടങ്ങളിലാണ് ഷോറൂമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.