മജ്​ലിസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

അൽഖോർ: അൽകോർ അൽ മദ്രസ അൽ ഇസ്​ലാമിയയിൽ നിന്നും മജ്​ലിസ് ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  അനുമോദിച്ചു. അൽഖോർ കമ്മ്യൂണിറ്റിയിൽ ദാറുൽ അർഖമിൽ നടന്ന പരിപാടിയിൽ അധ്യാപകരും  രക്ഷിതാക്കളും മദ്രസ കോഓർഡിനേഷൻ ഭാരവാഹികളും പങ്കെടുത്തു. മജ്ലിസ് പരീക്ഷയിൽ എ പ്ലസ് നേടിയ അലീഷ അബ്​്​ദുൽ നാസിർ, സുമയ്യ പർവിൻ, ഫാത്തിമ നിസാർ എന്നിവർക്ക് പ്രമുഖ പണ്ഡിതൻ കെ ടി അബ്​ദുല്ല അവാർഡുകൾ വിതരണം ചെയ്തു.   എ ഗ്രേഡ് നേടിയ അബ്ദുല്ല റമദാൻ, ഹന അക്ബർ, ഹനാൻ അംബ്ര, ഫാത്തിമ ഫദ്വ, സ്വാലിഹ നർമിൻ, ദിൽ ജാസിൽ, കൂടാതെ വാർഷിക പരീക്ഷയിൽ വിവിധ ക്ലാസ്സുകളിലെ റാങ്ക്  ജേതാക്കളായ  ഹാദിയ അബ്ദുല്ല, ആയിഷ അബ്ദുൽ നാസിർ, ഇസ്മായിൽ വി ഇബ്രാഹിം, ഫാത്തിമ ജിബിൻ, അഹ്മദ് സക്കീർ, അഹ്മദ് നജാദ്, അമാന സാജിദ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
എട്ടാം ക്ലാസ് കഴിഞ്ഞു മദ്രസ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ഗ്രാജുഏഷൻ  അവാർഡും യാത്രയയപ്പും നൽകി. മദ്രസ പ്രധാനാധ്യാപകൻ സാജിദുറഹ്മാൻ, മഹൽ പ്രസിഡൻറ്​ അബ്​ദുല്ല പി,  മദ്രസ കോഓർഡിനേറ്റർ മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

 

Tags:    
News Summary - Majlis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.