മാഫ് ഖത്തർ സംഘടപ്പിച്ച ഓണാഘോഷ പരിപാടിയിൽനിന്ന്
ദോഹ: വടകര മടപ്പള്ളിയിലെയും പരിസപ്രദേശത്തു നിന്നും ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദകൂട്ടായ്മയായ മടപ്പള്ളി ആലുംനി ഫോറം (മാഫ് ഖത്തർ) ഓണാഘോഷം സംഘടിപ്പിച്ചു. ദോഹ ഏഷ്യൻ ടൗണിലെ മെസ്സ് കഫേ റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ മാഫ് ഖത്തർ കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെട്ടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ചടങ്ങിൽ ഹൃദ്രോഗ വിദഗ്ധൻ ഡോ. റഷീദ് പട്ടത്തിൽ മുഖ്യാതിഥിയായിരുന്നു. മാഫ് ഖത്തർ പ്രസിഡന്റ് ഷംസുദ്ദീൻ കൈനാട്ടി ആധ്യക്ഷത വഹിച്ചു. മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ.കെ. മുസ്തഫ ഹാജി മുഖ്യപ്രഭാഷണം നടത്തി.
വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി, പ്രശാന്ത് ഒഞ്ചിയം, ഷമീർ മടപ്പള്ളി, യോജിഷ് കെ.ടി.കെ, ലേഡീസ് വിങ് ഭാരവാഹികളായ അനൂന ഷമീർ, സരിത ഗോപകുമാർ, വിചിത്ര ബൈജു എന്നിവർ സംസാരിച്ചു. തുടർന്ന് മാഫ് ഖത്തർ അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. ജിതേഷ് രായരങ്ങോത്ത്, നൗഷാദ് വെള്ളികുളങ്ങര, വിപിൻ മടപ്പള്ളി, ദിൽകർ വള്ളിക്കാട്, നിസാർ ചാലിൽ, ജിനേഷ് മടപ്പള്ളി, ഇസ്മായിൽ വള്ളിക്കാട്, നജീബ് തുണ്ടിയിൽ, മഹറൂഫ് കണ്ണുക്കര, സൈഫുദ്ദീൻ വെള്ളികുളങ്ങര, വിപിൻ കൈനാട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ മാഫ് ഖത്തർ ജനറൽ സെക്രട്ടറി ശിവൻ വള്ളിക്കാട് സ്വാഗതവും ട്രഷറർ നൗഫൽ ചോറോട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.