സ്നേ​ഹ​കേ​ര​ളം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ഉ​ദ്യ​മ​ങ്ങ​ൾ ശ്ലാ​ഘ​നീ​യം -മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ

ദോ​ഹ: രാ​ജ്യ​ത്തു ന​ട​ക്കു​ന്ന അ​സ​ഹി​ഷ്ണു​ത​യു​ടെ അ​ന്ത​രീ​ക്ഷം ഭീ​തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും സ്നേ​ഹ​കേ​ര​ളം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​വും കാ​ല​ഘ​ട്ട​ത്തി​ന്റെ അ​നി​വാ​ര്യ​ത​യു​മാ​ണെ​ന്നും പ​യ്യ​ന്നൂ​ർ എം.​എ​ൽ.​എ ടി.​ഐ മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു.

ഐ.​സി.​എ​ഫ് ദോ​ഹ സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ച്ച ‘സ്നേ​ഹ​ത്ത​ണ​ലി​ൽ, നാ​ട്ടോ​ർ​മ​ക​ളി​ൽ’ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘സ്നേ​ഹ​കേ​ര​ളം , പ്ര​വാ​സ​ത്തി​ന്റെ ക​രു​ത​ൽ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പ്ര​വാ​സ​ലോ​ക​ത്ത് ഐ.​സി.​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യാ​ണ് സം​ഗ​മം.

രാ​ജ്യ​ത്ത് വെ​റു​പ്പും വി​ദ്വേ​ഷ​വും പ്ര​ച​രി​പ്പി​ക്കു​ന്ന​തും പ​ര​സ്പ​ര ശ​ത്രു​ത വ​ള​ർ​ത്തു​ന്ന​തും ചെ​റി​യൊ​രു ന്യൂ​ന​പ​ക്ഷം മാ​ത്ര​മാ​ണെ​ന്നും ഇ​ത്ത​ര​ക്കാ​ർ സ​മൂ​ഹ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​തി​നെ​തി​രെ നാം ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ രി​സാ​ല വാ​രി​ക എ​ഡി​റ്റ​ർ മു​ഹ​മ്മ​ദ​ലി കി​നാ​ലൂ​ർ പ​റ​ഞ്ഞു. ലോ​ക​കേ​ര​ള സ​ഭ അം​ഗം അ​ബ്ദു​ൽ​റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, അ​ട​യാ​ളം ഖ​ത്ത​ർ പ്ര​തി​നി​ധി പ്ര​ദോ​ഷ്, ക​ഫീ​ൽ പു​ത്ത​മ്പ​ള്ളി, ഇ​ൻ​കാ​സ് പ്ര​തി​നി​ധി ഡേ​വി​സ് എ​ട​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​രി​പാ​ടി​യി​ൽ ദോ​ഹ സെ​ൻ​ട്ര​ൽ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി സി​ദ്ധീ​ഖ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ് പ​റ​വ​ണ്ണ അ​ബ്ദു​ൽ​റ​സാ​ഖ് മു​സ്‌​ലി​യാ​ർ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. ഹാ​രി​സ് മൂ​ടാ​ടി സ്വാ​ഗ​ത​വും വ​ഹാ​ബ് സ​ഖാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Madhusoodhanan MLA in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.