‘ഹിറ്റ് ഫിറ്റ്’ ചലഞ്ചിെൻറ പോസ്റ്റർ പ്രകാശനം
Posted On
date_range Updated On
date_range ഫിറ്റ്നസ് ചലഞ്ചുമായി എൽ.വൈ.സി-ജിം ഖത്തർ
ദോഹ: ലൈറ്റ് യൂത്ത് ക്ലബ്, ജിം ഖത്തറുമായി സഹകരിച്ചു നടത്തുന്ന വെയ്റ്റ് ലോസ് ചലഞ്ചിെൻറ പോസ്റ്റർ എൽ.വൈ.സി ചെയർമാൻ പി.കെ. ഷമീർ, ജിം ഖത്തർ ചെയർമാൻ ഷഫീക് മുഹമ്മദ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ആരോഗ്യപരമായ ജീവിതശൈലി കെട്ടിപ്പടുക്കുവാനും ജീവിതത്തിൽ ചിട്ടയായ വ്യായാമ ഭക്ഷണ രീതികൾ കൊണ്ടുവരാനും മത്സര ബുദ്ധിയോടെ സമീപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ചലഞ്ച് നടത്തുന്നതെന്ന് പി.കെ. ഷമീർ പറഞ്ഞു. കൊറോണ മൂലം അനാരോഗ്യകരമായ രീതിയിൽ ശരീരഭാരം കൂടിയവർക്ക് ഭാരം കുറക്കാനും ഭക്ഷണ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി പൂർണ ആരോഗ്യ രീതി കൈവരിക്കാനും ചലഞ്ചിലൂടെ കഴിയുമെന്ന് ഷഫീക് മുഹമ്മദ് പറഞ്ഞു. 'ഹിറ്റ് ഫിറ്റ്' രജിസ്ട്രേഷനായി 30890797, 77733026 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.