ദോഹ: അങ്ങിനെ ആ വിസ്മയം കുടി ലോകത്തിന് മുന്നിൽ മിഴി തുറന്നു. 2022 ഫിഫ ലോകകപ്പിെൻ റ ഉദ്ഘാട ന–സമാപന ചടങ്ങുകള്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിെൻറ രൂ പരേഖ സുപ്രീംകമ്മിറ്റി പുറത്തുവിട്ടു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ദോഹയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ വടക്കായുള്ള ലുസൈല്‍ സിറ്റിയിലാണ് സ്റ്റേഡിയം. ലുസൈല്‍ സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 90ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. നഗരത്തിെൻറ ഹൃദയഭാഗത്താണ് സ്റ്റേഡിയം. ആധുനിക ഖത്തറിെൻറ സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി ആൽഥാനിയുടെ താമസകേന്ദ്രമായിരുന്നു ഇവിടം. 80000 സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയം 2020ല്‍ പൂര്‍ത്തിയാകും. ഫിഫ ലോകകപ്പിനായി ഒരുങ്ങുന്ന എട്ടാ മത്തെ സ്റ്റേഡിയത്തിെൻറ രൂപരേഖയും ഇതോടെ ഖത്തർ പുറത്തുവിട്ടു. ലുസൈൽ സ്റ്റേഡിയത്തിെൻറ രൂപരേഖയുടെ കരാര്‍ ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഗോളപ്രശസ്തമായ ഫോസ്റ്റര്‍ പ്ലസ് പാ ര്ട്ട്നേഴ്സ് കമ്പനിക്കാണ്.
രൂപരേഖക്ക് ആധാരമായ സുവര്‍ണ യാനപാത്രം അറബ് വാസ്തുശില്പ മാതൃകയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്. പൈതൃകനഗരത്തിെൻറയും രാജ്യത്തിെൻറയും നിർമാണവൈദഗ്ധ്യത്തിെൻറ പൗരാണിക പാരമ്പര്യം ആഘോഷിക്കപ്പെടുകയാണ് ഇതിലൂടെ. ഖത്തറിെൻറ പൈതൃക പാരമ്പര്യത്തില്‍ ഉള്‍ച്ചേര്‍ന്നതാണ് രൂപരേഖയിലടങ്ങിയിട്ടുള്ള ഫനാര്‍ എന്ന റാന്തലും സങ്കീര്‍ണ്ണമായ കൊത്തുപണികളോടെയുള്ള പാത്രവും. ലുസൈല്‍ സ്റ്റേഡിയത്തിെൻറ രൂപരേഖ അനാവരണം ചെയ്തതോടെ മറ്റൊരു നാഴികക്കല്ലുകൂടിയാണ് പിന്നി ട്ടതെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി പറഞ്ഞു. വാഗ്ദാനങ്ങള്‍ പാലിക്കാനാകുന്നതില് അഭിമാനമുണ്ട്. ഭൂതകാലത്തെക്കുറിച്ചുള്ള അവബോധവും അത്ഭുതകരമായ ഭാവിയുടെ അടയാളവുമാണ് പുതിയ സ്റ്റേഡിയം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി സുപ്രീംകമ്മിറ്റി ടെക്നിക്കല്‍ ഡെലിവറി ഓഫീസ് ചെയര്മാന് ഹിലാല്‍ അല്‍കുവാരി പ റഞ്ഞു. ലോകകകപ്പിെൻറ പ്രധാനകേന്ദ്രം ലുസൈല്‍ സ്റ്റേഡിയമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.