ദോഹ: ലുസൈല്‍ ട്രാം പദ്ധതിക്കായുള്ള അഞ്ച് ട്രെയിനുകള്‍ കൂടി എത്തി. ദോഹക്ക് വടക്കു ഭാഗത്തായി സജ്ജമാകുന്ന നഗരമാണ് ലുസൈല്‍. ഈ നഗരത്തിനായി രൂപകല്പന ചെയ്ത ഗതാഗത പദ്ധതിയാണ് ലുസൈല്‍ ട്രാം. നഗരത്തിനുള്ളിലെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ ട്രാം ശൃംഖല. ഫ്രഞ്ച് നഗരമായ ലാ റെച്ചെല്ലെയിലെ അൽസ്റ്റോം ഫാക്ടറിയിലാണ് ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ട്രാം ട്രെയിനുകളുടെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളിലൊന്നാണ് അൽസ്റ്റോം. വിവിധ സാങ്കേതിക പരിശോധനകളിലൂടെ കടന്നുപോയശേഷം ഉന്നത സുരക്ഷാസൗകര്യങ്ങള്‍ ഉറപ്പുവരുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. ലുസൈല്‍ ട്രാംവേയില്‍ ഒരു യൂണിറ്റില്‍ അഞ്ചു പ്രത്യേക കാറുകളുണ്ടാകും.
ഓരോ കാറിനും 33 മീറ്റര്‍ ദൈര്‍ഘ്യം. 207 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ഓരോ ട്രാംവേയിലും രണ്ടു ക്ലാസുകളുണ്ടാകും. സാധാരണ ക്ലാസും ഫാമിലി ക്ലാസും. കാറുകള്‍ ലോ േഫ്ലാറായിരിക്കും. ഇതിനാൽ എല്ലാ യാത്രക്കാർക്കും അനായാസമായി പ്രവേശിക്കാനാകും. ബുദ്ധിമുട്ടേറിയ കാലാവസ്ഥയിലും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാന്‍ പര്യാപ്തമാണ് ലോ േഫ്ലാർ കാറുകളായ ട്രാം. 2020 ഓടെ പ്രവര്‍ത്തനം തുടങ്ങുന്ന ലുസൈല്‍ ട്രാം 35.4 കിലോമീറ്ററാണ്. ഇതില്‍ പത്ത് കിലോമീറ്റര്‍ ഭൂഗര്‍ഭപാതയാണ്. 28 സ്റ്റേഷനുകളാണ് മുകളിലും തുരങ്ക പാതയിലുമായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.