ദോഹ: പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിെൻറ കീഴിലുള്ള ലുസൈലിലെ ബസ് ഡിപ്പോ 2022 ആദ്യപാദത്തിൽ പൂർത്തിയാകും. അൽറയ്യാൻ, അൽ വക്റ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി നാല് ഡിപ്പോകൾ സ്ഥാപിക്കുന്നത്. ഇവിടങ്ങളിൽ രാജ്യത്തിന് അനുയോജ്യമായ ബസുകളുടെ നിർമാണവും അറ്റകുറ്റപ്പണികളുമാണ് നടക്കുക. പദ്ധതികളെ കുറിച്ച് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി പരിശോധന നടത്തി. പൊതുമരാമത്ത് അതോറിറ്റിയുടെ (അശ്ഗാല്‍) സഹകരണത്തോടെയാണ് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം പദ്ധതികള്‍ നടപ്പാക്കുന്നത്. വിനോദത്തിനുള്ള സൗകര്യങ്ങളും പള്ളിയും ഇവിടങ്ങളിലുണ്ടാകും.
സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പാർക്കിങ് മേലാപ്പുകളാണ് ലുസൈലിലെ ബസ് ഡിപ്പോയിലുണ്ടാവുക. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സായി സൗരോര്‍ജ്ജത്തെ ആശ്രയിക്കുന്ന മേഖലയിലെ ആദ്യത്തെ ബസ് ഡിപ്പോയായിരിക്കും ലുസൈലിലേത്.
474 ബസ് പാർക്കിങ് ഉള്‍പ്പെടുന്ന ലുസൈലില്‍ ബസ് പാർക്കിങ് സ്ഥലങ്ങളും സോളാര്‍ പാനല്‍ മേലാപ്പുകളും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2021 നാലാം പാദത്തിലാണ് പൂര്‍ത്തിയാകുക. ബസ് ഡിപ്പോകള്‍ക്ക് പുറമേ പാര്‍ക്ക്, റൈഡ് പാർക്കിങ് സ്ഥലങ്ങള്‍, ബസ് സ്റ്റേഷനുകള്‍, വാട്ടര്‍ ടാക്സി ടെര്‍മിനലുകള്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രോഗ്രാമിെൻറ ആദ്യ പാക്കേജിെൻറ ഭാഗമായി പാര്‍ക്ക് ആൻഡ് റൈഡ് പദ്ധതിക്കു കീഴില്‍ നാല് പുതിയ സൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.