ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ‘സൂപ്പർ ഫ്രൈഡേ’ പ്രമോഷൻ -2025 ആരംഭിച്ചു. ഉപഭോക്താക്കൾക്ക് നിരവധി ഉൽപന്നങ്ങൾ സമാനതകളില്ലാത്ത ഓഫറുകളിൽ പ്രമോഷൻ കാലയളവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. ആഗോള ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ് സീസണോടനുബന്ധിച്ചാണ് പ്രമോഷനെന്നും ഡിസംബർ ആറുവരെ അസാധാരണമായ മൂല്യവും ആവേശകരമായ ഓഫറുകളും ഉയർന്ന ഷോപ്പിങ് അനുഭവവും ആസ്വദിക്കാൻ ഉപഭോക്താക്കളെ ക്ഷണിക്കുന്നതായും ലുലു അധികൃതർ അറിയിച്ചു.
സൂപ്പർ ഫ്രൈഡേയിൽ ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ബ്യൂട്ടി, ഫാഷൻ, ഗ്രോസറി, ഫ്രഷ് ഫുഡ് എന്നിവ മികച്ച ഓഫറുകളിൽ ലഭ്യമാണ്. ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിലും ലുലുവിന്റെ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമിലും ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. മികച്ച ഡിജിറ്റൽ ഷോപ്പിങ് അനുഭവവും എക്സ് ക്ലൂസിവ് ഓൺലൈൻ ഓഫറുകളും പ്രമോഷൻ കാലയളവിനെ കൂടുതൽ പ്രയോജനപ്രദമാക്കാനുള്ള അവസരവുമാണ്. കൂടാതെ, ലുലുവിന്റെ ജനപ്രിയമായ ‘ലുലു ഓൺ സെയിൽ’ പ്രമോഷനും ആരംഭിച്ചിട്ടുണ്ട്. റെഡിമെയ്ഡ് ഗാർമെന്റ്സ്, സാരികൾ, ചുരിദാറുകൾ, ഫൂട്ട് വെയർ, ലേഡീസ് ബാഗുകൾ, ബേബി ആക്സസറികൾ, തിരഞ്ഞെടുത്ത സൺഗ്ലാസുകൾ എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങൾ 25 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ടിൽ ലഭ്യമാണ്. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന കലക്ഷനുകളോടെ, ഈ ഓഫർ സ്റ്റൈലിഷ് മെൻസ് വസ്ത്രങ്ങൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, കുട്ടികളുടെ ഫാഷൻ, പാദരക്ഷകൾ, ആക്സസറികൾ എന്നിവയിലും ലഭ്യമാണ്.
ഈ പ്രമോഷനും ഡിസംബർ ആറുവരെ തുടരും. കൂടാതെ, ലുലു ആപ്പ് വഴി ഉപഭോക്താക്കൾക്ക് എക്സ് ക്ലൂസിവ് സൂപ്പർ ഫ്രൈഡേ ഓൺലൈൻ പ്രമോഷനുകളും പ്രയോജനപ്പെടുത്താനും ഖത്തറിൽ എവിടെനിന്നും ഷോപ്പിങ് ചെയ്യാനും സാധിക്കും. മാസ്റ്റർകാർഡ് ഓൺലൈൻ വഴി അധിക ഓഫറുകൾ നേടാനും അവസരമുണ്ട്. മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായോ ലുലു ആപ് വഴിയോ ഷോപ്പിങ് നടത്തുമ്പോൾ 20 ശതമാനം കിഴിവ് (80 റിയാൽ വരെ) ലഭിക്കുന്ന പ്രത്യേക മാസ്റ്റർകാർഡ് ഓൺലൈൻ ഓഫർ നവംബർ 24 വരെ നേടാൻ അവസരമുണ്ട്. ഖത്തറിലെ ഏറ്റവും വിശ്വസ്തവും ജനകീയവുമായ റീട്ടെയിൽ കേന്ദ്രമെന്ന നിലയിൽ ലുലുവിന്റെ സ്ഥാനം ‘സൂപ്പർ ഫ്രൈഡേ’ കാമ്പയിനിലൂടെ വീണ്ടും ഉറപ്പാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.