ദോഹ: ലുലു ഹൈപ്പര്മാര്ക്കറ്റിെൻറ ഖത്തറിലെ പുതിയ ശാഖ അല്മെഷാഫിൽ പ്രവർത്തനം തുടങ്ങി. മെഷാഫ്, വുഖൈര്‍, വഖ്റ, ബര്‍വ വില്ലേജ് എന്നിവിടങ്ങളിലുള്ളവര്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. അല്മെഷാഫ് ശാഖ ഉപഭോക്താക്കളുടെ ജനപ്രിയ ഷോപ്പിങ് കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ. ലോകോത്തര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ഉപഭോക്തൃ സൗകര്യം, പ്രീമിയം നിലവാരമുള്ള ഉൽപന്നങ്ങള്, ഉയര്‍ന്ന മത്സരാധിഷ്ഠിത വിലകള്‍, മികച്ച ഉപഭോക്തൃ സേവനം എന്നിവ പ്രത്യേകതയാണ്.
ആധുനിക ഷോപ്പിങ് ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലാണ് പുതിയ റീട്ടെയില്‍ േഫ്ലാര്‍ രൂപകൽപന. ഫ്രഷ് ഭക്ഷ്യ ഔട്ട്ലെറ്റുകള്, പഴം പച്ചക്കറികള്‍ക്കായി വ്യത്യസ്തമായ വിഭാഗങ്ങള്‍, മാംസം, മത്സ്യം, ചിക്കന്‍ വിഭവങ്ങള്‍, ബേക്കറി ഇനങ്ങള്‍, ഹോട്ട് ആന്‍ഡ് കോള്‍ഡ് ഇനങ്ങള്‍, റെഡി ടു ഈറ്റ് ഭക്ഷ്യവിഭവങ്ങള്‍, ക്ഷീരോൽപന്നങ്ങള്, ഫ്രോസണ്‍ ഫുഡ്, പാലുൽപന്നങ്ങള്, ശീതീകരിച്ചവ, പലവ്യഞ്ജനങ്ങള്‍, ഇറക്കുമതി ചെയ്ത ഭക്ഷ്യോൽപന്നങ്ങള്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഗാര്‍ഹിക ഉപകരണങ്ങള്‍, ഹോം അപ്ലയന്‍സസ്, ഗാര്‍മെൻറ്സ്, ഫുട്വെയര്, കളിപ്പാട്ടങ്ങള്‍, ലഗേജ്, സ്റ്റേഷനറി, ലിനന്‍, ഇലക്ട്രോണിക്സ്, മൊബൈലുകള്‍, ഐ.ടി അക്സസറീസ് എന്നിവയുടെ വൻശേഖരം അല്മെഷാഫ് ലുലുവില്‍ ഒരുക്കിയിട്ടുണ്ട്. ജൈവോൽപന്നങ്ങള്‍ക്കും പഴം, പച്ചക്കറി, സസ്യാടിസ്ഥാനത്തിലെ ഉൽപന്നങ്ങള്ക്കും വിപുല സൗകര്യമുണ്ട്.
ഗ്ലൂട്ടന്‍ ഫ്രീ, ലാക്ടോസ് ഫ്രീ, െഡയറി ഫ്രീ, യീസ്റ്റ് ഫ്രീ, വീറ്റ് ഫ്രീ, വെഗാന്‍, ജൈവ, ഫാറ്റ് ഫ്രീ, നട്ട് ഫ്രീ, സോയ് ഫ്രീ, സോള്‍ട്ട് ഫ്രീ, ജി.എം ഫ്രീ, എഗ് ഫ്രീ ഉൽപന്ന ശേഖരവുമുണ്ട്. ലുലുവിെൻറ അല്മെഷാഫ് തുറന്നതിനോടനുബന്ധിച്ച് പ്രമോഷനുകളും ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇവക്കു പുറമെ, എല്ലാ ലുലു ഔട്ട്ലെറ്റുകളിലും 10-15-20-30, ട്രോളി ഫ്രീ കാമ്പയിനുകളും പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.