ദോഹ: ഖത്തറിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ശ്രീലങ്കൻ ഫെസ്റ്റ് തുടങ്ങി. ‘രസാവത്ത് ശ്രീലങ്ക’ എന്ന പേരിലുള്ള ഫെസ്റ്റ് ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റുകളിലും ഒരാഴ്ച നീളും. ശ്രീലങ്കയിൽനിന്നുള്ള പരമ്പരാഗത പല ചരക്ക് ഉൽപ്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, പഴങ്ങൾ എന്നിവ ലഭ്യമാണ്. ശ്രീലങ്കയുടെ തനത് സംസ്കാരവും തനിമയും തുടിക്കുന്ന മറ്റ് വ്യത്യസ്ത ഉൽപന്നങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ആദ്യമായാണ് ലുലുവിൽ ശ്രീലങ്കൻ ഫെസ്റ്റ് തുടങ്ങുന്നത്. ബർവ സിറ്റിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ശ്രീലങ്കൻ അംബാസഡർ എ.എസ്.പി ലിയാനേജ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ലുലു ഡയറക്ടർ മുഹമ്മദ് അൽതാഫ് പെങ്കടുത്തു. ബാങ്കുകൾ, സ്കൂളുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള നിരവധി പേർ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.