ദോഹ: ഒരാഴ്ച നീളുന്ന ‘ഡിസ്കവർ അമേരിക്ക ഫെസ്റ്റിവെൽ’ ലുലു ഹൈപർമാർക്കറ്റുകളിൽ തുടങ്ങി. അമേരിക്കയിൽനിന്നു ള്ള ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യോൽപന്നങ്ങളാണ് മേളയിൽ ഉള്ളത്. അൽ മെസ്സില ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ യു.എസ് അംബ ാസഡർ വില്ല്യം ഗ്രാൻറ് മേള ഉദ്ഘാടനം ചെയ്തു. യു.എസ് കമേഴ്സ്യൽ സർവിസ്, അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സ്, യു.എസ്.ഡി.എ കാർഷികകാര്യ വകുപ്പ് ഓഫിസ് തുടങ്ങിയവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും ലുലു ഗ്രൂപ് ഡയറക്ടർ മുഹമ്മദ് അൽതാഫ് അടക്കമുള്ളവരും പങ്കെടുത്തു. അമേരിക്കയിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങളും ഭക്ഷ്യോൽപന്നങ്ങളും മേളയുടെ കാലയളവിൽ ലുലു ഹൈപർമാർക്കറ്റുകളിൽ പ്രത്യേകം പ്രദർശിപ്പിക്കും.
മുൻനിര യു.എസ് ബ്രാൻഡുകളുടെ 100 വിവിധയിനം ചീസ്, നിരവധി ഗ്രോസറി ഉൽപന്നങ്ങൾ എന്നിവയുണ്ട്. കോബാനി, സ്റ്റാർബക്ക്സ് കോഫി, കലിഫിയ ഫാംസ്, സിൽക് ആൻഡ് നെസ്ലെ തുടങ്ങിയ ചിൽഡ് ഉൽപന്നങ്ങളുമുണ്ട്. ഫ്രോസൻ, ബേക്കറി ഉൽപന്നങ്ങളും നിരവധിയുണ്ട്. വിവിധ യു.എസ് മാംസ്യങ്ങൾ തുടങ്ങി 5000 അമേരിക്കൻ ഉൽപന്നങ്ങളാണ് മേളയിലുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ലുലുവും അമേരിക്കയുമായുള്ള വാണിജ്യം പുതിയ ഉയരങ്ങളിെലത്തിയിട്ടുണ്ട്.ജനകീയ യു.എസ് ബ്രാൻഡുകളായ ബ്രഗ്, റഗു, ജിഫ്, ജനറൽ മിൽസ്, നെസ്ലെ, ഓറിയോ തുടങ്ങിയ നിരവധി ഉൽപന്നങ്ങൾ േമളയിലുണ്ട്. ആകർഷകമായ പ്രമോഷനുകളും ഉണ്ട്. പ്രമുഖ അമേരിക്കൻ ഷെഫിെൻറ നേതൃത്വത്തിലുള്ള ലൈവ്ഡെമോൺസ്ട്രേഷനും ഉണ്ട്. 2015 മുതൽ ലുലു ഹൈപർ മാർക്കറ്റുകളിൽ വിജയകരമായി ‘ഡിസ്കവർ അമേരിക്ക ഫെസ്റ്റിവെൽ’ നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.