ലുസൈൽ കപ്പ്​: ടിക്കറ്റ്​ വിൽപന ആരംഭിച്ചു

ദോ​ഹ: ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ൽ വേ​ദി​യാ​യ ലു​സൈ​ൽ സ്​​റ്റേ​ഡി​യം ​വേ​ദി​യാ​വു​ന്ന ലു​സൈ​ൽ സൂ​പ്പ​ർ ക​പ്പി​ന്‍റെ ടി​ക്ക​റ്റ്​ വി​ൽ​പ​ന​ക്ക്​ തു​ട​ക്ക​മാ​യി. www.fifa.com/fifaplus/en/tournaments/mens/lusail-super-cup എ​ന്ന ലി​ങ്ക്​ വ​ഴി വ്യാ​ഴാ​ഴ്ച​യാ​ണ്​ ടി​ക്ക​റ്റ്​ വി​ൽ​പ​ന ആ​രം​ഭി​ച്ച​ത്. സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന്​ സൗ​ദി പ്രോ ​ലീ​ഗ്​ ജേ​താ​ക്ക​ളാ​യ അ​ൽ ഹി​ലാ​ലും ഈ​ജി​പ്​​ഷ്യ​ൻ പ്രീ​മി​യ​ർ​ലീ​ഗ്​ ജേ​താ​ക്ക​ളും ത​മ്മി​ലാ​ണ്​ ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ സു​പ്ര​ധാ​ന അ​ങ്ക​ത്തി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. രാ​ത്രി ഒ​മ്പ​തി​നാ​ണ്​ ക​ളി ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യം ബു​ക്ക്​ ചെ​യ്യു​ന്ന ആ​ൾ​ക്ക്​ ആ​ദ്യം എ​ന്ന നി​ല​യി​ലാ​ണ്​ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​വു​ന്ന​ത്. 40 റി​യാ​ൽ (കാ​റ്റ​ഗ​റി നാ​ല്), 80 റി​യാ​ൽ (കാ​റ്റ​ഗ​റി മൂ​ന്ന്), 150 റി​യാ​ൽ (കാ​റ്റ​ഗ​റി ര​ണ്ട്), 200 റി​യാ​ൽ (കാ​റ്റ​ഗ​റി ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്.

ലോ​ക​ക​പ്പ്​ മാ​തൃ​ക​യി​ൽ ഡി​ജി​റ്റ​ൽ ഹ​യ്യാ കാ​ർ​ഡ്​ വ​ഴി​യാ​യി​രി​ക്കും സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. ടി​ക്ക​റ്റ്​ ​വാ​ങ്ങി​യ ശേ​ഷം, ന​മ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ സ​ഹി​ത​മാ​ണ്​ ഹ​യ്യാ കാ​ർ​ഡി​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​ത്. സ്​​റ്റേ​ഡി​യം ക​വാ​ട​ത്തി​ൽ ഹ​യ്യാ കാ​ർ​ഡ് കാ​ണി​ച്ചാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. 

Tags:    
News Summary - Lucille Cup: Tickets on sale now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.