ഖ​ത്ത​ർ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ ഊ​ർ​ജ സ​ഹ​മ​ന്ത്രി സ​അ​ദ് ഷെ​രി​ദ അ​ൽ ക​അ​ബി സം​സാ​രി​ക്കു​ന്നു

‘ഊ​ർ​ജ മേ​ഖ​ല​യി​ൽ ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ൾ ല​ക്ഷ്യം’

ദോ​ഹ: പ്ര​കൃ​തി​വാ​ത​ക ഉ​ൽ​പാ​ദ​ന​ത്തി​ലും ക​യ​റ്റു​മ​തി​യി​ലും ഖ​ത്ത​ർ ല​ക്ഷ്യം​വെ​ച്ച​പോ​ലെ കൂ​ടു​ത​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ഊ​ർ​ജ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ഷെ​രി​ദ അ​ൽ ക​അ​ബി. ഖ​ത്ത​ർ കൂ​ടു​ത​ൽ ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ളാ​ണ് ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്നും, ഈ ​വ​ര്‍ഷം കൂ​ടു​ത​ല്‍ ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വെ​ക്കു​മെ​ന്നും ഖ​ത്ത​ര്‍ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ല്‍ പ​​ങ്കെ​ടു​ത്തു​കൊ​ണ്ട് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫോ​റ​ത്തി​ല്‍ ന​ട​ന്ന ‘നെ​ക്സ്റ്റ് സ്റ്റേ​ജ് ഓ​ഫ് ഗ്ലോ​ബ​ല്‍ എ​ന​ര്‍ജി ട്രാ​ന്‍സി​ഷ​ന്‍’ എ​ന്ന ച​ര്‍ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു​കൊ​ണ്ട് ഊ​ർ​ജ​മേ​ഖ​ല​യി​ലെ രാ​ജ്യ​ത്തി​​ന്റെ ഭാ​വി പ​ദ്ധ​തി​ക​ളെ കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ച​ത്.

25 ദ​ശ​ല​ക്ഷം പ്ര​കൃ​തി വാ​ത​കം കൈ​മാ​റു​ന്ന​തി​നു​ള്ള ദീ​ര്‍ഘ​കാ​ല ക​രാ​റി​ലാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം ഖ​ത്ത​ര്‍ ഒ​പ്പു​വെ​ച്ച​ത്. യൂ​റോ​പ്പി​ലും ഏ​ഷ്യ​യി​ലും പ്ര​കൃ​തി വാ​ത​ക​ത്തി​ന്റെ ആ​വ​ശ്യ​ക​ത കൂ​ടി​വ​രു​ക​യാ​ണ്. മു​ന്‍കാ​ല​ങ്ങ​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളും ദീ​ര്‍ഘ​കാ​ല ക​രാ​റു​ക​ള്‍ക്കാ​ണ് പ്രാ​മു​ഖ്യം ന​ല്‍കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക, ആ​സ്ട്രേ​ലി​യ, റ​ഷ്യ എ​ന്നി രാ​ജ്യ​ങ്ങ​ള്‍ക്കൊ​പ്പം ലോ​ക​ത്തെ പ്ര​ധാ​ന പ്ര​കൃ​തി​വാ​ത​ക ഉ​ല്‍പാ​ദ​ക രാ​ജ്യ​മാ​ണ് ഖ​ത്ത​ര്‍. ചൈ​ന, ജ​പ്പാ​ന്‍, കൊ​റി​യ തു​ട​ങ്ങി​യ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളാ​ണ് നി​ല​വി​ല്‍ ഖ​ത്ത​റി​ന്റെ വി​പ​ണി. എ​ന്നാ​ല്‍, നോ​ര്‍ത്ത് ഫീ​ല്‍ഡ് പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ഉ​ല്‍പാ​ദ​നം ഇ​ര​ട്ടി​യോ​ളം വ​ര്‍ധി​ക്കും. പ്ര​കൃ​തി​വാ​ത​ക മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ വ​രു​മെ​ന്നും സ​അ​ദ് ഷെ​രീ​ദ അ​ല്‍ ക​അ​ബി പ​റ​ഞ്ഞു. ടോ​ട്ട​ല്‍ എ​ന​ര്‍ജീ​സ് സി.​ഇ.​ഒ പാ​ട്രി​ക് പൗ​യാ​ൻ, എ​ക്സോ​ണ്‍ മൊ​ബൈ​ല്‍സ് ചെ​യ​ര്‍മാ​ൻ ഡാ​ര​ൻ ഡ​ബ്ല്യു വു​ഡ്സ് എ​ന്നി​വ​രും ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Long term in the energy sector Contracts aim'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.