എൽ.എൻ.ജി ൈട്രനുകളുടെ ഉൽപാദന ക്ഷമത വർധിപ്പിക്കാൻ ഖത്തർ പെ​േട്രാളിയം 

ദോഹ: റാസ്​ ലഫാൻ ഇൻഡസ്​ട്രിയൽ സിറ്റിയിൽ സ്​ഥിതി ചെയ്യുന്ന എൽ.എൻ.ജി ൈട്രനു(ദ്രവീകരണ–സംസ്​കരണ സംവിധാനം)കളുടെ ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിന് ഖത്തർ പെ​േട്രാളിയം  തീരുമാനം. ഇത് സംബന്ധിച്ച് പഠനം നടത്തുന്നതിന് ചിയോദ കോർപറേഷനുമായി ഖത്തർ പെ​േട്രാളിയം  കരാർ ഒപ്പിട്ടു. റാസ്​ ലഫാനിലെ നോർത്ത് ഫീൽഡ് ഗ്യാസ്​ പദ്ധതിയിൽ നിന്നും ഉൽപാദിപ്പിക്കേണ്ട ഗ്യാസി​െൻറ അധിക അളവുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനത്തിലേക്ക്് ഖത്തർ പെ​േട്രാളിയം  എത്തിച്ചേർന്നിരിക്കുന്നത്. 

ആഗോള പ്രകൃതി വാതക വിപണിയിലെ ഖത്തറി​െൻറ സ്​ഥാനം അരക്കിട്ടുറപ്പിക്കുന്നതി​െൻറ ഭാഗമാണിതെന്നും ചുരുങ്ങിയ മുതൽമുടക്കിൽ പ്രകൃതി വാതകത്തി​െൻറ ഉൽപാദനത്തിൽ വർധനവ് വരുത്താൻ പുതിയ കരാർ വഴിയൊരുക്കുമെന്നും റാസ്​ ലഫാൻ ഇൻഡസ്​്ട്രിയൽ സിറ്റിയിൽ ഇതിനാവശ്യമായ ലോക നിലവാരത്തിലുള്ള അടിസ്​ഥാന സൗകര്യങ്ങളും മറ്റും ലഭ്യമാണെന്നും ചടങ്ങിൽ സംസാരിക്കവേ ഖത്തർ പെ​േട്രാളിയം  സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശെരിദാ അൽ കഅബി പറഞ്ഞു. 

എൽ.എൻ.ജി ഉൽപാദനത്തിലും കയറ്റുമതിയിലും ഖത്തർ ലോകത്തിൽ മുന്നിട്ടുനിൽക്കുകയാണെന്നും കൂടാതെ ജി.ടി.എൽ, ഹീലിയം തുടങ്ങിയവയും ഉൽപാദനത്തിലും കയറ്റുമതിയിലും ഖത്തർ മുന്നിൽ തന്നെയാണെന്നും ഖത്തറിനു അകത്തും പുറത്തുമായി വികസന പദ്ധതികളിലൂടെ ഈ സ്​ഥാനങ്ങൾ നിലനിർത്താൻ തന്നെയാണ് ഖത്തർ പെ​േട്രാളിയം  തീരുമാനിച്ചിരിക്കുന്നതെന്നും കഅബി വ്യക്തമാക്കി. 

ഖത്തർ പെ​േട്രാളിയത്തി​െൻറയും ചിയോദയുടെയും ഉന്നത പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ദോഹയിലെ ഖത്തർ പെേട്രാളിയം ആസ്​ഥാനത്താണ് കരാർ ഒപ്പിട്ടത്. നോർത്ത് ഫീൽഡി​െൻറ ദക്ഷിണ സെക്ടറിൽ പുതിയ ഗ്യാസ്​ ഉൽപാദന പദ്ധതി ആരംഭിക്കുമെന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽ ഖത്തർ പെ​േട്രാളിയം പ്രഖ്യാപിച്ചിരുന്നു.
 ദിവസം രണ്ട് ബില്യൻ ഘന അടി ഉൽപാദനമാണ് പുതിയ പ്ലാൻറിലൂടെ പ്രതീക്ഷിക്കുന്നത്. ഈ വർഷം അവസാനത്തോടെ പഠനം പൂർത്തിയാക്കുമെന്നും അടുത്ത വർഷം ആരംഭത്തോടെ ഖത്തർ പെ​േട്രാളിയം എൽ.എൻ.ജി ൈട്രനുകളുടെ ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിനുള്ള നിർമ്മാണങ്ങളിലേക്ക് കടക്കുമെന്നും പ്രത്യേക വൃത്തങ്ങൾ വ്യക്തമാക്കി. 

Tags:    
News Summary - LNG train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.