Posted On
date_range Updated On
date_range ദേശീയ സൈബർ സുരക്ഷാ ഏജൻസിയുടെ എക്സലൻസ് അവാർഡ് 'അഷ്ഗാലിന്'
ദോഹ: ദേശീയ സൈബർ സുരക്ഷാ ഏജൻസി സംഘടിപ്പിച്ച 'ഫ്രം അഡോപ്ഷൻ ടു ഇംപാക്ട്' പരിപാടിയിൽ പൊതുമരാമത്ത് അതോറിറ്റിയായ (അഷ്ഗാൽ) എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി.
ആയിരത്തിലധികം സൈബർ സുരക്ഷ പരിപാടികളിലെ പങ്കാളിത്തത്തിനാണ് അംഗീകാരം. രാജ്യത്തെ മികച്ച ആറു സർക്കാർ സ്ഥാപനങ്ങളിൽ ഒന്നായി അഷ്ഗാലിനെ തിരഞ്ഞെടുത്തു. അഷ്ഗാലിനു വേണ്ടി ഹ്യൂമൻ റിസോഴ്സ് വകുപ്പ് മാനേജർ റാഷിദ് സയീദ് അൽ ഹജ്രി അവാർഡ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.