1. മണലൂർ ഗോപിനാഥ് ചാക്യാർ വേഷത്തിൽ, 2. മണലൂർ ഗോപിനാഥ്

ഐ.സി.സി വെനസ്ഡേ ഫിയസ്റ്റക്ക് നാളെ തുടക്കം; മണലൂർ ഗോപിനാഥിന്റെ ഓട്ടന്തുള്ളൽ അരങ്ങേറും

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) സംഘടിപ്പിക്കുന്ന ‘വെനസ്ഡേ ഫിയസ്റ്റ’യിൽ കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ അരങ്ങേറും. ‘ഫ്രണ്ട്സ് ഓഫ് തൃശൂർ' അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടി ബുധനാഴ്ച വൈകീട്ട് ഏഴിന് ഐ.സി.സി അശോക ഹാളിൽ നടക്കും. ഖത്തറിലെ വിവിധ ഇന്ത്യൻ സംസ്ഥാന അസോസിയേഷനുകളുമായി സഹകരിച്ച്, മാസത്തിലൊരിക്കൽ പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് അതാത് സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങൾ ദോഹയിലെ പ്രവാസികൾക്ക് ഐ.സി.സി പരിചയപ്പെടുത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിന്റെ തനത് കലാരൂപമായ ഓട്ടൻതുള്ളൽ അവതരണം സംഘടിപ്പിക്കുന്നത്.

മഹാകവി കുഞ്ചൻ നമ്പ്യാരുടെ പ്രശസ്തമായ ‘കല്യാണസൗഗന്ധികം’, ‘രുഗ്മിണീസ്വയംവരം’ എന്നീ കഥകളാണ് മണലൂർ ഗോപിനാഥ് ദോഹയിലെ പ്രവാസി പ്രേക്ഷകർക്കായി വേദിയിൽ കാഴ്ചവെക്കുക. സാംസ്കാരിക സന്ധ്യയിലേക്ക് എല്ലാ സ്വാഗതം ചെയ്യുന്നതായി ഐ.സി.സി പ്രസിഡന്റ്‌ മണികണ്ഠൻ എ.പി. അറിയിച്ചു.

Tags:    
News Summary - ICC Wednesday Fiesta begins tomorrow; Manaloor Gopinath's Ottamthullal to be staged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.