ഗസ്സയിൽ ഖത്തർ ചാരിറ്റി 1.98 ലക്ഷം ഭക്ഷണപ്പൊതി വിതരണം ചെയ്തു

ദോഹ: ഗസ്സയിൽ ഖത്തർ ചാരിറ്റി 1,98,000 ഭക്ഷണപ്പൊതി വിതരണം ചെയ്തു. രോഗികളുടെയും അഭയാർഥി കുടുംബങ്ങളുടെയും ദുരിതം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഖത്തറിലെ സുമനസ്സുകളുടെ പിന്തുണയോടെയാണ് ദൗത്യം സംഘടിപ്പിച്ചത്. വടക്കൻ ഗസ്സയിലെ വിവിധ ആശുപത്രികിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും രോഗികളെയും ജീവനക്കാരെയുമാണ് പ്രധാനമായി ലക്ഷ്യമിട്ടത്. 40000 പൊതികൾ നൽകിയത് ആഭ്യന്തര അഭയാർഥികൾക്കാണ്. 2025 ഒക്ടോബറിൽ യുദ്ധം അവസാനിച്ചിട്ടും ഗസ്സയിലെ മാനുഷിക സാഹചര്യങ്ങൾ ഗുരുതരമായി തുടരുകയാണ്. ഏകദേശം 16 ലക്ഷം ആളുകൾ (ജനസംഖ്യയുടെ 77 ശതമാനം) ഭക്ഷ്യക്ഷാമം നേരിടുന്നു.

കുട്ടികളും ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾ പോഷകാഹാര കുറവ് മൂലം ബുദ്ധിമുട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഗസ്സയിൽ അഞ്ച് വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികളിൽ ഒരാൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഉൾപ്പെടെ 40 ശതമാനത്തിലധികം പേർ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും യു.എൻ കണക്കുകൾ സൂചിപ്പിക്കുന്നു.

Tags:    
News Summary - Qatar Charity distributes 1.98 lakh food parcels in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.