Posted On
date_range Updated On
date_range ഖത്തർ വാർത്ത ഏജൻസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഖത്തർ വാർത്ത ഏജൻസി ആസ്ഥാനത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കൽ കോർപറേഷന്റെ ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ‘രക്തത്തിലൂടെ, നാം ജീവൻ പങ്കിടുന്നു... നൽകുന്നതിലൂടെ, നാം വിജയിക്കുന്നു’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ക്യാമ്പ്.
ദേശീയ രക്തബാങ്ക് ശേഖരം ശക്തിപ്പെടുത്താനും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി സ്വദേശികളെയും പ്രവാസികളെയും രക്തം നൽകാൻ പ്രോത്സാഹിപ്പിച്ച് തുടരുന്ന ദേശീയ അവബോധ കാമ്പയിനുകളുടെ ചുവടുപിടിച്ചാണ് ഖത്തർ വാർത്ത ഏജൻസി ജീവനക്കാർക്കായി രക്തദാന ക്യാമ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.