ഐ.സി.സി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇൻകാസ് ഖത്തറിന്റെ സ്ഥാപന ഘട്ടത്തിൽ കെ.സി. വർഗീസിനൊപ്പം പ്രവർത്തിച്ച മുതിർന്ന നേതാക്കളായ ജോപ്പച്ചൻ തെക്കെകുറ്റ്, കെ.കെ. ഉസ്മാൻ എന്നിവരെ ആദരിക്കുന്നു
ദോഹ: ഇൻകാസ് ഖത്തർ സ്ഥാപക നേതാവും, ഐ.സി.സി പ്രസിഡൻ്റുമായിരുന്ന കെ.സി വർഗീസിന്റെ 20 ആം ചരമ വാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഐ.സി.സി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇൻകാസ് ഖത്തറിന്റെ സ്ഥാപന ഘട്ടത്തിൽ കെ.സി. വർഗീസിനൊപ്പം പ്രവർത്തിച്ച മുതിർന്ന നേതാക്കളായ ജോപ്പച്ചൻ തെക്കെകുറ്റ്, കെ.കെ. ഉസ്മാൻ എന്നിവരെ ആദരിച്ചു.
ഇൻകാസ് കോട്ടയം ജില്ലാ പ്രസിഡന്റ് അജറ്റ് എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജോമോൻ ജോസഫ് സ്വാഗതവും ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് സിയാദ് നന്ദിയും പറഞ്ഞു. ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ധീഖ് പുറായിൽ മുഖ്യപ്രഭാഷണം നടത്തി. കെ.സി.വർഗ്ഗീസിൻ്റെ അടുത്ത സഹപ്രവർത്തകനായിരുന്ന സോനു അഗസ്റ്റിൻ, ഇൻകാസ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ, അജയ് ജേക്കബ്ബ്, ബിജോയ് ചാക്കോ, കൂടാതെ മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.