Posted On
date_range Updated On
date_range നോർത്ത് ഫീൽഡ് എൽ.എൻ.ജി െട്രയിൻ നിർമാണം: ക്യു.പി ടെണ്ടർ ക്ഷണിച്ചു
ദോഹ: നോർത്ത് ഫീൽഡ് റിസർവോയറിൽ നിന്നും ഉൽപാദനം വർധിപ്പിക്കുന്നതിെൻറ ഭാഗമായു ള്ള എൽ എൻ ജി െട്രയിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് സംയുക്ത സംരംഭങ്ങളിൽ നിന്നും ഖത്തർ പെേട്രാളിയം ടെണ്ടർ ക്ഷണിച്ചു. ചിയോഡ കോർപറേഷൻ–ടെക്നിക് ഫ്രാൻസ് എസ് എ, ജെ ജി സി കോർപറേഷൻ–ഹ്യൂണ്ടായ് എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്, സെയ്പം എസ് പി എ, മെക്ഡെർമോട്ട് മിഡിലീസിസ്റ്റ് ഐ എൻ സി–സി ടി സി ഐ കോർപറേഷൻ 19 എന്നീ സംയുക്ത സംരംഭ(ജോയിൻറ് വെൻച്വർ)ങ്ങളിൽ നിന്നുമാണ് ക്യൂ പി, എൽ എൻ ജി െട്രയിൻ നിർമ്മാണത്തിനുള്ള ടെണ്ടറുകൾ ക്ഷണിച്ചിരിക്കുന്നത്. നോർത്ത് ഫീൽഡിെൻറ വിപുലീകരണ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിെൻറ ഭാഗമായാണ് പുതിയ ടെണ്ടർ പാക്കേജ് വരുന്നതെന്നും 2020 ജനുവരിയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും ഖത്തർ പെട്രോളിയം സി.ഇ.ഒയും ഉൗർജസഹമന്ത്രിയുമായ സഅദ് ശരീദ അൽകഅബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.