ദോഹ: ഏറ്റവും വലിയ പ്രകൃതി വാതക (എൽ.എൻ.ജി) കാർഗോയുടെ കൈമാറ്റം ഖത്തർ ഗ്യാസ് ഒാപറേറ ്റിങ് കമ്പനി ലിമിറ്റഡ് (ഖത്തർ ഗ്യാസ്) സുരക്ഷിതമായി പുർത്തീകരിച്ചു. തുർക്കിയിലെ മർമര എൽ.എൻ.ജി ടെർമിനലിലേക്കാണ് കാർഗോ അയച്ചത്. ക്യു െഫ്ലക്സ് വെസ്സൽ ആയ ‘അൽ ഷീഹാനിയ’യിലാണ് സൂപ്പർ ചിൽഡ് എൽ.എൻ.ജി കയറ്റി അയച്ചത്. ഇൗയടുത്ത് നവീകരിച്ച് തുറന്ന മർമര എൽ.എൻ.ജി ടെർമിനലിലേക്ക് പ്രവേശിച്ച ആദ്യ ക്യു െഫ്ലക്സ് വെസ്സൽ കൂടിയായി അൽഷീഹാനിയ ഇതോടെ മാറുകയും ചെയ്തു. പൂർണ വളർച്ച ൈകവരിച്ച മർമര എൽ.എൻ.ജി ടെർമിനലിെൻറ ഉടമസ്ഥർ തുർക്കിഷ് സർക്കാറിെൻറ കമ്പനിയായ ബോട്ടാസ് ആണ്. ആദ്യഘട്ടത്തിൽ ഇൗ ടെർമിനൽ പരമ്പരാഗത വലുപ്പമുള്ള എൽ.എൻ.ജി വെസ്സലുകൾക്ക് മാത്രം പ്രവേശിക്കാൻ കഴിയുന്നത് ആയിരുന്നു. പിന്നീടാണ് നവീകരണം നടത്തിതുറന്നത്്.
ഇതോടെ ക്യു െഫ്ലക്സ്, ക്യു മാക്സ് വെസ്സലുകൾ കൂടി പ്രവേശിക്കാൻ കഴിയുന്ന ടെർമിനൽ ആയിമാറി. 210,000 m3 എൽ.എൻ.ജി ശേഷിയുള്ള ക്യു െഫ്ലക്സ് ക്ലാസ് എൽ.എൻ.ജി വെസ്സൽ ആണ് അൽ ഷീഹാനിയ. കഴിഞ്ഞ മേയിൽ ഇൗ വെസ്സലിൽ റാസ് ലഫാൻ ടെർമിനലിൽ നിന്ന് 207,000 m3 എൽ.എൻ.ജി കയറ്റിയിരുന്നു. തുർക്കിയിലെ ടെർമിനൽ ഇൗയടുത്ത് നവീകരിച്ചതിനാൽ ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി വെസ്സൽ ഖത്തർ ഗ്യാസിന് അയക്കാനായെന്ന് ചീഫ്എക്സിക്യുട്ടീവ് ഒാഫിസർ ഖാലിദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. മൊത്തം 14 എൽ.എൻ.ജി ട്രെയ്നുകൾ സ്വന്തമാക്കൽ, 77 മില്ല്യൺ ടൺ ആയി വാർഷിക മൊത്തഉത്പാദന ശേഷി വർധിപ്പിക്കൽ തുടങ്ങിയവ മൂലം എൽ.എൻ.ജയുടെ വർധിത ആവശ്യങ്ങൾ പൂർത്തീകരിക്കുകയാണ് ഖത്തർ ഗ്യാസ്. ഇതിനായാണ് ക്യു െഫ്ലക്സ്, ക്യു മാക്സ് എൽ.എൻ.ജി വെസ്സലുകൾ കമ്പനി സ്വന്തമാക്കിയത്. ഉന്നത ഗുണനിലവാരമുള്ള എൽ.എൻ.ജിയുടെ ആവശ്യകത ലേകമെമ്പാടും കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.