എം 148 മെട്രോ ലിങ്ക് സർവിസിന്റെ റൂട്ട്
Posted On
date_range Updated On
date_range ലിങ്ക് സർവിസ് ദോഹ യൂനിവേഴ്സിറ്റി കാമ്പസ് വഴിയും
ദോഹ: ദോഹ മെട്രോ, ലുസൈൽ ട്രാം സർവിസുകളുമായി ബന്ധിപ്പിക്കുന്ന മെട്രോ ലിങ്കിന്റെ സർവിസ് നീട്ടുന്നതായി അധികൃതർ അറിയിച്ചു. ഖത്തർ യൂനിവേഴ്സിറ്റി സ്റ്റേഷനിൽനിന്നുള്ള എം 148 നമ്പർ ബസാണ് ദോഹ സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി കൂടി ബന്ധിപ്പിച്ച് സർവിസ് നീട്ടാൻ തീരുമാനിച്ചത്.
ബുധനാഴ്ച മുതൽ സർവിസ് നിലവിൽ വരും. വാദി അൽ ബനാത് വഴിയായിരിക്കും ഖത്തർ യൂനിവേഴ്സിറ്റി സ്റ്റേഷനിൽനിന്നുള്ള ബസിന്റെ സർവിസ്. ജലെയ സ്ട്രീറ്റ്, ജർയാൻ -നിജയ്മ സ്ട്രീറ്റ്, ഇമിഗ്രേഷൻ വിഭാഗം ഡയറക്ട്രേറ്റ്, ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രാജ്വേറ്റ് സ്റ്റഡീസ്, ന്യൂട്ടൻ ഇന്റർനാഷനൽ അക്കാദമി, അൽ ഖോർ റോഡ് എന്നീ മേഖലകളെ ബന്ധിപ്പിച്ചാവും സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.