Posted On
date_range Updated On
date_range റിലീജ്യസ് കോപ്ലക്സ് മേഖലയിലേക്ക് ലിങ്ക് സർവിസ്
ദോഹ: ഖത്തറിലെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങൾ ഉൾക്കൊള്ളുന്ന റിലീജ്യസ് കോംപ്ലക്സ് ഉൾപ്പെടെ പ്രദേശങ്ങളിലേക്ക് മെട്രോ ലിങ്ക് ബസ് സർവിസുമായി ദോഹ മെട്രോ. ഫ്രീ സോൺ മെട്രോ സ്റ്റേഷനിൽനിന്നും എം 141 നമ്പർ ബസാണ് ഞായറാഴ്ച മുതൽ സർവിസ് ആരംഭിക്കുന്നത്. ഫ്രീസോണിൽനിന്നും തുടങ്ങിൽ വർക്കേഴ്സ് ഹെൽത്ത് സെന്റർ, റിലീജ്യസ് കോംപ്ലക്സ്, ഫിലിപ്പീൻ സ്കൂൾ, പാർക് ഷമാ സ്കൂൾ, ബിർള പബ്ലിക് സ്കൂൾ, ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂൾ തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർക്കും യാത്രക്കാർക്കും സൗകര്യമാവുന്ന വിധമാകും മെട്രോയുടെ സർവിസ്. ദോഹ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചുള്ള ഫീഡർ ബസ് സർവിസാണ് മെട്രോ ലിങ്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.