ഇന്ത്യൻ അംബാസഡർ ഡോ.ദീപക്​ മിത്തലും ഉദ്യോഗസ്​ഥരും ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരോടൊപ്പം

ഇന്ത്യക്കാരുടെ ക്ഷേമത്തിന്​ ഒരുമിച്ച് പ്രയത്​നിക്കാം –അംബാസഡർ

ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രയത്​നിക്കാമെന്നും ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ എ​പ്പോഴും കൂടെയുണ്ടാവുമെന്നും ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ. പുതിയ അംബാസഡറായി ചുമതലയേറ്റതിനു ശേഷം എംബസിയിൽ വിളിച്ചുചേർത്ത ഇന്ത്യൻ മാധ്യമപ്രവർത്തകരുമായുള്ള സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ്​ ഇന്ത്യക്കാർ. അവരുടെ ക്ഷേമത്തിനായി വിവിധ നടപടികൾ എംബസിയുടെ നേതൃത്വത്തിൽ കൈകൊള്ളുന്നുണ്ട്​.ഖത്തർ സർക്കാറും പ്രവാസികളുടെ ക്ഷേമത്തിനായി മികച്ച നടപടികളാണ്​ എടുക്കുന്നത്​.

ഖത്തറിൽ ഇന്ത്യക്കാരുടെ ഐക്യവും സ്​നേഹവും പരസ്​പര സഹായവും ഏ​െറ പ്രശംസനീയമാണ്​. കോവിഡ്​ പ്രതിസന്ധിയിൽ ഇത്​ ഏറെ പ്രതിഫലിച്ചു. വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ആവും വിധത്തിൽ പരസ്​പരം സഹായിച്ചതിനാൽ നമുക്ക്​ കോവിഡ്​ പ്രതിസന്ധിയെ പതിയെ മറികടക്കാൻ കഴിഞ്ഞിട്ടുണ്ട്​.ഫസ്​റ്റ്​ സെക്രട്ടറി (കൾചർ ആൻഡ്​ എജുക്കേഷൻ) ഹേമന്ത്​​ കുമാർ ദ്വിവേദി, സെക്കൻഡ്​​ സെക്രട്ടറി (ലേബർ ആൻഡ്​​ ഇൻഫർമേഷൻ) ഡോ. സോന സോമൻ, അറ്റാഷെ കുൽജീത്​ സിങ്​ അറോറ എന്നവരും പ​ങ്കെടുത്തു.

കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വിനിയോഗിക്കുന്നുണ്ട്​​

ഇന്ത്യൻ എംബസിയുടെ കീഴിലുള്ള കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്​ പ്രവാസികളു​െട വിവിധ ക്ഷേമപ്രവർത്തതനങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്​.​കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിലേക്ക്​ മടങ്ങാനാകാതെ ഖത്തറിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക്​ എംബസിയുടെ അനുബന്ധസംഘടനയായ ഐ.സി.ബി.എഫ്​ സൗജന്യവിമാന ടിക്കറ്റുകളടക്കമുള്ള സഹായങ്ങൾ നൽകി. ഇത്​ എംബസിയുടെ വെൽഫെയർ ഫണ്ടി​െൻറ ഭാഗമാണ്​.പ്രതിസന്ധിയിൽ ഏത്​ സഹായം ആരു നൽകി എന്നതല്ല, ഇന്ത്യക്കാർ ഒന്നടങ്കം ഒരുമിച്ച്​ പ്രതിസന്ധിയിൽ പരസ്​പരം സഹായിച്ചു എന്നതിനാണ്​ പ്രാധാന്യമെന്നും അംബാസഡർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.