Posted On
date_range Updated On
date_range നിയമലംഘനം; രണ്ട് ആരോഗ്യകേന്ദ്രങ്ങൾക്കെതിരെ നടപടി
ദോഹ: ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച രണ്ടു സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ പൊതുജനാരോഗ്യമന്ത്രാലയം നടപടി സ്വീകരിച്ചു. മെഡിക്കൽ ഉപകരണങ്ങൾ ശരിയായ രീതിയിൽ രോഗാണുമുക്തമാക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ അടച്ചു പൂട്ടാൻ അധികൃതർ നിർദേശിച്ചത്.
മന്ത്രാലയത്തിനു കീഴിലെ ഹെൽത്ത് ഫെസിലിറ്റീസ് വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സർക്കാർ,സ്വകാര്യ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ മെഡിക്കൽ ചട്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.