Posted On
date_range Updated On
date_range എക്സ്പോയിൽ ലഖ്വിയ പാരാട്രൂപ്പേഴ്സ് പ്രകടനം
ദോഹ: ദോഹ എക്സ്പോവേദിയുടെ ആകാശത്ത് സ്കൈ ഡൈവിങ്ങിന്റെ വിസ്മയമൊരുക്കാൻ ആഭ്യന്തര സുരക്ഷ വിഭാഗമായ ലെഖ്വിയ പാരച്യൂട്ട് ടീം. ജനുവരി 30ന് വൈകീട്ട് 4.30നാണ് എക്സ്പോയിലെ ഇൻറർനാഷനൽ സോണിൽ എക്സ്പോ ഹൗസിന് മുന്നിൽ ലഖ്വിയ പാരച്യൂട്ട് ടീമിന്റെ അഭ്യാസപ്രകടനം. പാരച്യൂട്ട് ഡൈവിങ് സംഘങ്ങൾ ആകാശത്തുനിന്നും അഭ്യാസവുമായി പറന്നിറങ്ങുന്ന കാഴ്ചകൾക്ക് പൊതുജനങ്ങൾക്കും സാക്ഷിയാകാം. മാർച്ച് 28 വരെ നീളുന്ന എക്സ്പോ ആഘോഷങ്ങളുടെ ഭാഗമായാണ് സ്കൈ ഡൈവിങ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.