ദോഹ: ഭീതിയുയർത്തി കോവിഡ്–19 വ്യാപിക്കുമ്പോൾ തൊഴിലാളികളുടെ സംരക്ഷണത്തിന് തൊഴിലുടമ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ്–19 പശ്ചാത്തലത്തിൽ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷക്കായിരിക്കണം പ്രഥമ പരിഗണനയെന്നും മന്ത്രാലയം കമ്പനികളോടും തൊഴിലുടമയോടും ആവശ്യപ്പെട്ടു. കോവിഡ്–19 രോഗവും അതിെൻറ പ്രയാസങ്ങളും സംബന്ധിച്ച് തൊഴിലാളികൾക്കിടയിലുള്ള ബോധവൽകരണം, സുരക്ഷാ മുൻകരുതലുകൾ, തൊഴിലാളികളുടെ ആരോഗ്യം സംബന്ധിച്ച് സൂക്ഷ്മ നിരീക്ഷണം, തൊഴിലാളികളുടെ ശരീരോഷ്മാവ് ദിവസേന പരിശോധിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള മാർഗ നിർദേശങ്ങളാണ് പ്രധാനമായും മന്ത്രാലയം തൊഴിലുടമകൾക്ക് നൽകിയിരിക്കുന്നത്.
തൊഴിലിടങ്ങളിൽ തൊഴിലാളിക്ക് മാസ്കും കൈയുറയും നിർബന്ധമായും നൽകണമെന്നും മന്ത്രാലയത്തിെൻറ നിർദേശങ്ങളിൽ പെടുന്നു. വ്യക്തിശുചിത്വം, പരിസര ശുചീകരണം, സാമൂഹിക അകലം പാലിക്കുക, ഒത്തുകൂടൽ നിയന്ത്രിക്കുക, തൊഴിലിടങ്ങളിലും താമസകേന്ദ്രങ്ങളിലും തൊഴിൽ സുരക്ഷാ ആരോഗ്യ ഉദ്യോഗസ്ഥരെ വിന്യസിക്കുക തുടങ്ങിയവയും മന്ത്രാലയത്തിെൻറ നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർദേശങ്ങളും കൽപനകളും ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൊഴിലുടമകൾക്ക് മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക മാർഗനിർദേശങ്ങളുടെ പൂർണരൂപം മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ (https://www.adlsa.gov.qa/en).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.