??????? ?????????? ????????????? ??????? ?????????? ???????? ????? ???? ?????? ??????????????????? ??????????????

തൊഴിലാളികൾക്ക്‌ ആനുകൂല്യങ്ങളെല്ലാം നൽകണം

ദോഹ: ഖത്തറിൽ കോവിഡ്​ സാമ്പത്തിക പ്രതിസന്ധിയിലുള്ള കമ്പനികളും തൊഴിലാളികൾക്ക്​ ശമ്പളം നൽകാൻ ബാധ്യസ്​ഥരാണെ ന്ന്​ തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ച്​ തൊഴിൽ കരാർ റദ്ദാക്കാം. എന്നാൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നൽകണം.
മുഴുവന്‍ ശമ്പള കുടിശികയും കൊടുക്കണം. നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ ടിക്കറ്റ് നല്‍കണം. തൊഴില്‍ മന്ത്രാലയം അസിസ്​റ്റൻറ്​ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദലി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ്​ ഇക്കാര്യം. ലോക്ക് ഡൗണ്‍ കാരണമോ മറ്റോ തൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കുകയും മടങ്ങാനാവാതെ വരികയും ചെയ്താല്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് ജോലിയുടേയും ആനുകൂല്യത്തി​േൻറയും കാര്യങ്ങള്‍ തീരുമാനിക്കണം. ഇവർക്ക്​ ശമ്പളം നല്‍കാന്‍ തൊഴിലുടമക്ക്​ ബാധ്യതയില്ല. തൊഴില്‍ റദ്ദാക്കുകയാണെങ്കില്‍ തൊഴില്‍ നിയമവും കരാര്‍ പ്രകാരവുമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം.


നഷ്​ടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് കമ്പനികൾ ശമ്പളം നല്‍കണം. ഇതിനാണ്​ അമീറിൻെറ ഉത്തരവ്​ പ്രകാരം സ്വകാര്യമേഖലയിലെ ബാങ്കുകൾക്ക്​ ലോൺഗ്യാരണ്ടിയായി മൂന്ന്​ ബില്ല്യൻ റിയാൽ സർക്കാർ നൽകിയത്​. കമ്പനികളുടെ വേതനസംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) കൈകാര്യം ചെയ്യുന്ന ബാങ്കിനെ സമീപിച്ചാല്‍ ലോണ്‍ ലഭിക്കും. ശമ്പളം നൽകാൻ സഹായിക്കുന്നതിനാണ്​ കമ്പനികൾക്ക്​ ലോൺ നൽകുന്നത്​.ഐസൊലേഷന്‍, ക്വാറ​ൈൻറന്‍, ചികിത്സ എന്നിവയിലുള്ള തൊഴിലാളികൾക്ക്​ തൊഴിലുടമ അടിസ്ഥാന ശമ്പളവും അസുഖാവധി ആനുകൂല്യങ്ങളും നൽകണം. കമ്പനികള്‍ കൃത്യമായി ശമ്പളം നല്‍കുന്നുണ്ടോ എന്ന് വേജ് പ്രൊട്ടക്ഷന്‍ സംവിധാനം വഴി തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ശമ്പള തിയ്യതിയുടെ ഏഴ് ദിവസത്തിനുള്ളില്‍ വേതനം കൊടുക്കുന്നില്ലെങ്കില്‍ നടപടിയെടുക്കും. സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന വേതനവും ഭക്ഷണവും താമസവും മറ്റ് അലവന്‍സുകളും ലഭിക്കും.


ആഭ്യന്തരമന്ത്രാലയത്തിൻെറ വെബ്​സൈറ്റ്​ വഴിയോ മെട്രാഷ് 2 ആപ്പ് മുഖേനയോ എല്ലാതരം വിസകളും പുതുക്കാം. വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഈ വിവരങ്ങള്‍ ബാധകമാണ്.രോഗലക്ഷണം കണ്ടാൽ തൊഴിലാളികള്‍ ഉടന്‍ തന്നെ ഖത്തര്‍ കോവിഡ് 19 ഹോട്ട്​ലൈന്‍ നമ്പറായ 16000ല്‍ ബന്ധപ്പെടണം. അടിയന്തര നിലയാണെങ്കിൽ 999 നമ്പറില്‍ ബന്ധപ്പെട്ട് ഹമദിൻെറ ആംബുലന്‍സ്​ സഹായം തേടണം. കോവിഡ് രോഗബാധയുണ്ടെന്ന് തെളിയുകയാണെങ്കില്‍ തൊഴിലാളികളെ മുഖൈനിസ് പ്രദേശത്തെ ക്വാറ​ൈൻറന്‍ സ​െൻററുകളില്‍ പ്രവേശിപ്പിച്ച്​ ചികിൽസ നൽകും. വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യ ചികിൽസ ലഭിക്കും. ഖത്തർ ഐഡിയോ തൊഴിൽ വിസയോ ഇല്ലാത്തവർക്കും നിയമാനുസൃതമല്ലാതെ കഴിയുന്നവർക്കും സൗജന്യചികിൽസ ലഭ്യമാണ്​. നിലവിൽ ലോക്ക്​ ഡൗണിലായ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുന്നുണ്ട്​.

Tags:    
News Summary - labours-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.