ഖത്തറിലെ പുതിയ തൊഴില്‍ നിയമം:  യൂത്ത്ഫോറം ശില്പശാല സംഘടിപ്പിച്ചു

ദോഹ: യൂത്ത്ഫോറത്തിന്‍്റെ കരിയര്‍ അസിസ്റ്റന്‍സ് വിഭാഗമായ കെയര്‍ ദോഹ ഖത്തറില്‍ ഈ വര്‍ഷം ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന പുതിയ തൊഴില്‍ നിയമത്തെ കുറിച്ച് പ്രവാസികളെ ബോധവത്കരിക്കുന്നതിനായി ശില്പശാല സംഘടിപ്പിച്ചു. 
പ്രമുഖ അഭിഭാഷകന്‍ അഡ്വ. നിസാര്‍ കോച്ചേരി ശില്പശാലക്ക് നേത്രുത്വം നല്‍കി. നിലവിലെ തൊഴില്‍ നിയമങ്ങളിലും സ്പോണ്‍സര്‍ ഷിപ്പ് വ്യവസ്ഥയിലും  കാതലായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന പുതിയ നിയമം ഡിസംബറില്‍ പ്രാബല്യത്തില്‍ വരുമെന്നും നിയമത്തെ കുറിച്ച് ഇപ്പോള്‍ പുറത്ത് വന്ന  വാര്‍ത്തകളിലെ അവ്യക്തതകള്‍ പുതിയ പ്രഖ്യാപനത്തോടെ മാറുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച് ആഴത്തില്‍ മനസിലാക്കിയ ശേഷം മാത്രമേ തൊഴില്‍ മാറ്റത്തിനും മറ്റുമൊക്കെ ശ്രമിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സദസ്യര്‍ക്കുള്ള സംശയങ്ങള്‍ക്ക് അദ്ദഹേം മറുപടി നല്‍കി.
കെയര്‍ ദോഹ സംഘടിപ്പിപ്പ് വരുന്ന കരിയര്‍ കഫെയുടെ പ്രതിമാസ ടോക്ക് സീരീസിന്‍്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കെയര്‍ ഡയറക്ടര്‍ മുനീര്‍ ജലാലുദ്ദീന്‍, കെയര്‍ സെന്‍ട്രല്‍ കോഡിനേറ്റര്‍ മുബാറക് മുഹമ്മദ്, ¤്രപാഗ്രാം വിങ്ങ് കോഡിനേറ്റര്‍ ഷഹിന്‍ കൈതയില്‍ എജ്യുക്കേഷന്‍ വിങ്ങ് കോഡിനേറ്റര്‍ റഹീസ് ഹമീദുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Labour law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.