സംസ്കൃതി ഖത്തർ കരിയർ ഡെവലപ്മെന്റ് വിങ് സെമിനാറിൽ അഡ്വ. ജാഫർഖാൻ സംസാരിക്കുന്നു
ദോഹ: സംസ്കൃതി ഖത്തർ കരിയർ ഡെവലപ്മെന്റ് വിങ് ആഭിമുഖ്യത്തിൽ ‘ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ് നിബന്ധനകളും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സ്കിൽസ് ഡെവലപ്മെന്റ് മാസ്റ്ററോ ഹാളിൽ നടന്ന സെമിനാറിന് പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ജാഫർഖാൻ നേതൃത്വം നൽകി. ക്ലാസിന് ശേഷം അംഗങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കരിയർ ഡെവലപ്മെന്റ് വിങ് കൺവീനർ ഷെജി വലിയകത്ത് മോഡറേറ്റർ ആയിരുന്നു. സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ ഉപഹാരം നൽകി ആദരിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ.എം സുധീർ, സംസ്കൃതി ഭാരവാഹികളായ സുനീതി സുനിൽ, അർച്ചന ഓമനക്കുട്ടൻ, അബ്ദുൽ അസീസ്, വനിത വേദി പ്രസിഡന്റ് അനിത ശ്രീനാഥ് എന്നിവർ പങ്കെടുത്തു. ഷെജി വലിയകത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.