Posted On
date_range Updated On
date_range കുവൈത്ത് – തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
കുവൈത്ത് സിറ്റി: മോശം കാലാവസ്ഥയെ തുടർന്ന് ഞായറാഴ്ചത്തെ കുവൈത്ത് തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. ഞായറാഴ്ച രാവിലെ 10.35ന് പുറപ്പെടേണ്ട IX-594 വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഗർഭിണികളും കുട്ടികളുമടക്കം നൂറിലേറെ യാത്രക്കാർ ഉണ്ടായിരുന്നു.
ആദ്യം 3.20ലേക്ക് ഷെഡ്യൂൾ മാറ്റുകയും വൈകീട്ട് നാലിനു ശേഷം വിമാനം റദ്ദാക്കിയതായും ഹോട്ടലിലേക്ക് മാറാനും അറിയിക്കുകയായിരുന്നു. കാലാവസ്ഥ മെച്ചപ്പെടുകയാണെങ്കിൽ രാവിലെ യാത്ര തിരിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.