ഖ​ത്ത​ർ ദേ​ശീ​യ ടീം ​ദോ​ഹ​യി​ൽ പ​രി​ശീ​ല​ന​ത്തി​ൽ

ഖ​ത്ത​ർ ഇ​ന്ന് കു​വൈ​ത്തി​ൽ ബൂ​ട്ടു​കെ​ട്ടും

​ദോ​ഹ: നാ​ലു ദി​നം മു​മ്പ് സ്വ​ന്തം മ​ണ്ണി​ൽ നേ​ടി​യ ത്ര​സി​പ്പി​ക്കു​ന്ന ജ​യ​ത്തി​ന്റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ഖ​ത്ത​ർ ചൊ​വ്വാ​ഴ്ച കു​വൈ​ത്തി​നെ​തി​രെ അ​വ​രു​ടെ നാ​ട്ടി​ൽ ബൂ​ട്ടു​കെ​ട്ടു​ന്നു. ഇ​ട​വേ​ള​ക്ക് ശേ​ഷം ആ​രം​ഭി​ച്ച ലോ​ക​ക​പ്പ്-​ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ ത​ങ്ങ​ളു​ടെ ര​ണ്ടാം​പാ​ദ മ​ത്സ​ര​ത്തി​നാ​ണ് ഖ​ത്ത​ർ ഇ​ന്ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഗ്രൂ​പ് ‘എ’​യി​ൽ വ്യാ​ഴാ​ഴ്ച ദോ​ഹ​യി​ൽ ന​ട​ന്ന അ​വ​സാ​ന ക​ളി​യി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​യി​രു​ന്നു ഖ​ത്ത​ർ കു​വൈ​ത്തി​നെ വീ​ഴ്ത്തി​യ​ത്. അ​ക്രം അ​ഫീ​ഫ് ഇ​ര​ട്ട ഗോ​ള​ടി​ച്ച് വി​ജ​യ​ശി​ൽ​പി​യാ​യി. ഇ​തോ​ടെ മൂ​ന്നു ക​ളി​യി​ൽ ഒ​മ്പ​തു പോ​യ​ന്റു​മാ​യി ഖ​ത്ത​ർ ഏ​ഷ്യ​ൻ ക​പ്പ് 2027നു​ള്ള ടി​ക്ക​റ്റ് ഏ​താ​ണ്ടു​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ ലോ​ക​ക​പ്പ് യോ​ഗ്യ​ത​യു​ടെ മൂ​ന്നാം റൗ​ണ്ടി​ലേ​ക്കും ഇ​ടം നേ​ടും.

ഞാ​യ​റാ​ഴ്ച വ​രെ ദോ​ഹ​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യ ശേ​ഷം, തി​ങ്ക​ളാ​ഴ്ച​യാ​ണ് ഖ​ത്ത​ർ ടീം ​കു​വൈ​ത്തി​ലേ​ക്ക് പ​റ​ന്ന​ത്. പ​രി​ക്കേ​റ്റ അ​ബ്ദു​ൽ അ​സീ​സ് ഹാ​തിം ഒ​ഴി​കെ താ​ര​ങ്ങ​ളെ​ല്ലാം ടീ​മി​നൊ​പ്പ​മു​ണ്ട്. രാ​ത്രി 10 മ​ണി​ക്ക് അ​ൽ ഫ​ർ​വാ​നി​യ​യി​​ലെ അ​ലി അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

Tags:    
News Summary - Kuwait-Qatar football match today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.