റാസ് ലഫാൻ ദുരന്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാരെ ഇന്ത്യൻ അംബാസഡർ വിപുൽ അൽ ഖോറിൽ സന്ദർശിച്ചപ്പോൾ
ദോഹ: റാസ് ലഫാൻ ദുരന്തത്തിൽ മരിച്ച 12 ഇന്ത്യക്കാരുടെയും മൃതദേഹം നാട്ടിലെത്തിച്ചു. വ്യാഴാഴ്ച നാല് പേരുടെയും വെള്ളിയാഴ്ച എട്ട് പേരുടെയും മൃതദേഹം ഖത്തർ എയർവേസ് വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു. അപകടത്തിൽ മരിച്ച മലയാളി അർജുന്റെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് എത്തിച്ചിരുന്നു. തമിഴ്നാട് സ്വദേശികളായ മൂന്നുപേരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലുമാണ് എത്തിച്ചത്.
രക്ഷാപ്രവർത്തനത്തിലും മൃതദേഹം നാട്ടിലെത്തിക്കാൻ സമയോചിത നടപടി സ്വീകരിച്ച ഖത്തർ അധികൃതർക്കും ഇന്ത്യൻ കമ്യൂണിറ്റി സംഘടനകൾക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഖത്തർ എനർജിയുടെ ഗ്യാസ് പ്ലാന്റിൽ സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 13 പേർ മരിക്കുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഇന്ത്യക്കാരെ ഇന്ത്യൻ അംബാസഡർ വിപുൽ അൽ ഖോറിലെത്തി സന്ദർശിച്ചു. ഇവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.