ഭക്ഷ്യ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഹമദ് തുറമുഖത്ത് പുതിയ പദ്ധതിയുടെ മാതൃക വിശദീകരിക്കുന്നു

ഭക്ഷ്യവിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഹമദ് തുറമുഖത്ത് പുതിയ പദ്ധതി

ദോഹ: രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഹമദ് തുറമുഖത്ത് പുതിയ പദ്ധതി. ഭക്ഷ്യ ചരക്ക് കപ്പലുകൾ സ്വീകരിക്കുന്നതിനായി ഹമദ് തുറമുഖത്ത് 575 മീറ്റർ നീളവും 12.5 മീറ്റർ ആഴവുമുള്ള പ്രത്യേക വിഭാഗത്തിനാണ് രൂപംനൽകിയത്. കൂടാതെ, തുറമുഖ ഭിത്തിയുടെ ഏകദേശം 500 മീറ്റർ ഭാഗം അൺലോഡിങ് കാർഗോ കൈകാര്യം ചെയ്യുന്നതിനായും ഭക്ഷ്യ വിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിനും ഉപയോഗിക്കും.

ഇറക്കുമതി, സംഭരണം, സംസ്കരണം, വിതരണ പ്രവർത്തനങ്ങൾ എന്നിവയുടെ നേരിട്ടുള്ള സംയോജനത്തിലൂടെയും, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും പ്രാദേശിക വിപണികളിലേക്ക് ഭക്ഷ്യ ഉൽപന്നങ്ങളുടെ ദ്രുതഗതിയിലുള്ള വിതരണം ഉറപ്പാക്കും.അരി മിൽ, എണ്ണ ശുദ്ധീകരണശാല, സംഭരണ, പാക്കേജിങ് വെയർഹൗസുകൾ, എണ്ണ സംഭരണ ​​ടാങ്കുകൾ, ഗതാഗതം, പാക്കിങ്, റീലോഡിങ് എന്നിവക്കായി നൂതന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇലക്ട്രിക്കൽ സബ്സ്റ്റേഷനുകൾ, കേന്ദ്രീകൃത ശീതീകരണ സൗകര്യങ്ങൾ, ഇന്ധന ശേഖരം എന്നിവക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഭക്ഷ്യവസ്തു സംസ്കരണത്തിൽ നിന്ന് ലഭിക്കുന്ന ഉപോൽപന്നങ്ങൾ പുനരുപയോഗിക്കുന്നതിനും അവ കാലിത്തീറ്റയാക്കി മാറ്റുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - New project at Hamad Port to increase efficiency of food supply chain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.