‘കുടുംബം: ജീവിതം ഇമ്പമുള്ളതാക്കുക’ -കാമ്പയിൻ സമാപനം നാളെ

ദോഹ: സി.ഐ.സി. റയ്യാൻ സോൺ ഒക്‌ടോബർ ഒന്ന് മുതൽ നടത്തിക്കൊണ്ടിരിക്കുന്ന ‘കൂടുംബം: - ജീവിതം ഇമ്പമുള്ളതാക്കുക’ കാമ്പയിനി​​​െൻറ സമാപനം വെള്ളിയാഴ്​ച വൈകുന്നേരം ആറിന്​ നടക്കും. സമാപനത്തിൽ പണ്ഡിതനും എറണാകുളം കലൂർ ദഅ്​വാ മസ്‌ജിദ്‌ ഇമാമുമായ ബശീർ മുഹ്‌യുദ്ധീൻ, ഫാമിലി കൗൺസലറും ആശ്വാസ് കൗൺസലിങ് സ​​െൻറർ കേരള ഡയറക്‌ടറുമായ നാസറുദ്ദീൻ ആലുങ്ങൽ, സി.ഐ.സി പ്രസിഡൻറ്​ കെ.സി. അബ്​ദുൽ ലത്തീഫ്, സി.ഐ.സി. റയ്യാൻ സോൺ പ്രസിഡൻറ്​ മുഹമ്മദലി ശാന്തപുരം തുടങ്ങിയവർ പങ്കെടുക്കും. ഒരു മാസത്തോളമായി കാമ്പയിനി​​​െൻറ ഭാഗമായി കപ്പിൾസ് ട്യൂൺ, ബാച്ചിലേഴ്സിനായി ബ്രിഡ്‌ജ്‌ ഫാമിലി, ഉമ്മമാർക്കായി പോസിറ്റീവ് മദർ, എട്ടാം ക്ലാസ് ^പ്ലസ്‌ടു വരെ വിദ്യാർഥികൾക്കായി സ്​റ്റുഡൻസ് ചാറ്റ്, പ്രീമാരിറ്റൽ കോഴ്‌സ്, ഫാമിലി ഈവ്, ഫാമിലി കണക്റ്റ് തുടങ്ങിയ പരിപാടികളാണ് നടത്തിയത്. ഫോൺ: 55168364.

Tags:    
News Summary - kudumbam campaign-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.