ദോഹ: ഈ വർഷത്തെ ഖത്തറിലെ ശക്തിമാനെ കണ്ടെത്തുന്നതിനുള്ള ക്യു എസ് എ ം 2018 മത്സരങ്ങൾക്ക് വിജയകരമായ പര്യവസാനം.
കെനിയയുടെ ക്രിസ്റ് റഫർ ഒകെച് ശക്തിമാനായി തെരഞ്ഞെടുക്ക പ്പെട്ടു. ഈജിപ്തിെൻറ മുഹമ്മദ് ദ്വൈദാർ, കെനിയയുടെ തന്നെ ജോസഫ് ഇറൂ എകാദെലി എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി. ക്യു എസ് എം ഫൈനൽ റൗണ്ട് വീക്ഷിക്കുന്നതിനായി നൂറുകണക്കിനാളുകളാണ് ആസ്പയർ സോണിൽ തടിച്ചുകൂടിയത്. 180 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് ദണ്ഡ് ഉയർത്തുക, മണൽ നിറച്ച ചാക്ക് എടുത്ത് ഉയർന്ന സ്ഥലത്ത് വെക്കുക, 120 കിലോഗ്രാമിലധികമുള്ള കൂറ്റൻ ടയർ എടുത്ത് ഉരുട്ടുക, ഓരോ കയ്യിലും 120 കിലോ തൂക്കി 25 മീറ്റർ നടത്തം, ആറ് ടൺ ഭാരമുള്ള ട്രക്ക് വലിക്കുക തുടങ്ങിയവയായിരുന്നു മുന്നിലുള്ള വലിയ വെല്ലുവിളികൾ.
2017ലും 35കാരനായ ക്രിസ്റ്റഫർ ഒകെച് തന്നെയായിരുന്നു ചാമ്പ്യൻ പട്ടത്തിലേറിയിരുന്നത്. നവംബറിൽ നടന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങൾക്ക് ശേഷം എട്ട് പേരായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് യോഗ്യത നേടിയത്. ചാമ്പ്യൻഷിപ്പിെൻറ ഭാഗമായി ആസ്പയർ സോണിലെത്തുന്നവർക്കായി നിരവധി കായിക, വിനോദ പരിപാടികളാണ് സംഘാടകർ സ്ഥലത്ത് സജ്ജീകരിച്ചിരുന്നത്. കൂടാതെ ഭക്ഷ്യ പാനീയ സ്റ്റാളുകളും സംഘാടകർ ഒ രുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.