ജസീൽ അബ്ദുൽ മജീദ്
ദോഹ: കോഴിക്കോട് പെരുമണ്ണ സ്വദേശി ജസീൽ അബ്ദുൽ മജീദിന് ക്ലിനിക്കൽ ആൻഡ് പോപുലേഷൻ ഹെൽത്തിൽ ഖത്തർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ്.ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ ജോലി ചെയ്യുന്ന ജസീൽ, നേരത്തെ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിച്ചിരുന്നു. വയനാട്ടിലെ കുരങ്ങുപനി (കാസനൂർ ഫോറസ്റ്റ് രോഗം), കോഴിക്കോട് നിപ വൈറസ് തുടങ്ങിയ രോഗവ്യാപനങ്ങൾ അന്വേഷിച്ച റാപ്പിഡ് റെസ്പോൺസ് സംഘത്തിൽ അംഗമായിരുന്നു. പെരുമണ്ണ ശാന്തിയിൽ കെ.ഇ. അബ്ദുൽമജീദ് - കെ.സി.സുഹ്റ ബീവി ദമ്പതികളുടെ മകനാണ്. മണിപ്പാൽ സ്വദേശിനി നൂറെ സനയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.