സാംക്രമിക രോഗ ചികിൽസാകേന്ദ്രം പ്രധാനമന്ത്രി സന്ദർശിച്ചു

ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്​ദുല്‍ അസീസ് ആൽഥാനി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സാംക്രമിക രോഗ ചികിൽസാകേന്ദ്രം സന്ദര്‍ശിച്ചു. അസുഖ ബാധിതര്‍ക്ക് നൽകുന്ന സേവനങ്ങളെ കുറിച്ച് വിലയിരുത്താനായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മികച്ച സുരക്ഷാ പ്രതിരോധ നിലവാരങ്ങളോടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളെ കുറിച്ചും പ്രായോഗിക നടപടി ക്രമങ്ങളെ കുറിച്ചും പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.
Tags:    
News Summary - kovid-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.