കൂത്തുപറമ്പ്​ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: സന്ദർശക വിസയിലെത്തിയ കണ്ണൂർ കൂത്തുപറമ്പ്​ കുനിയിൽ പാലം കുട്ടിഹസ്സൻ ഹൗസിൽ സി.എച്ച്​ അഷ്റഫ് (65) ഖത്തറിൽ നിര്യാതനായി. രണ്ടാഴ്​ചമുമ്പാണ്​ ഭാര്യക്കൊപ്പം ഖത്തറിലെത്തിയത്​.

താഴലങ്ങാടി പാലമടത്തുമ്മൽ സൈനബയാണ് ഭാര്യ. മക്കൾ: സജീറ, മുഹമ്മദ് സജ്ജാദ് (ഖത്തർ), റഷീദ, ഫാത്തിമ, മറിയു. മരുമക്കൾ: ആശിഖ് (ഖത്തർ), സഹല, സിറാജ് (ഖത്തർ), അഫ്സൽ (ബഹ്റൈൻ).

അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന കമ്മിറ്റിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത്​ ഖത്തറിലെ അബു ഹമൂർ മിസൈമീർ ഖബർസ്ഥാനിൽ ഖബറടക്കും.

News Summary - koothuparamba native passed away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.