കൊല്ലം സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കൊല്ലം അഞ്ചൽ വയലാ സ്വദേശി ഖത്തറിൽ നിര്യാതനായി. മിന്നു ഭവനിൽ സുരേഷ്​ ബാബു (52) ആണ്​ തിങ്കളാഴ്ച ദോഹ ഹമദ്​ ആശുപത്രിയിൽ മരിച്ചത്​. ഒരാഴ്ച മുമ്പ്​ ഹൃദയാഘാതത്തെ തുടർന്ന്​ അൽ സദ്ദ്​ ഹമദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയവെയാണ്​ മരിച്ചത്​.

ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: സിന്ധു ​സുരേഷ്​. മക്കൾ: ഐശ്വര്യ എസ്.​ ബാബു (സബ്​ എഡിറ്റർ, മാധ്യമം കോഴിക്കോട്​), അക്ഷയ എസ്​. ബാബു. സഹോദരങ്ങൾ: സന്തോഷ്​ കുമാർ, സന്ധ്യ കുമാരി.

കൾച്ചറൽ ഫോറം ​റിപാട്രിയേഷൻ ടീമിന്‍റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

News Summary - kollam native died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.