Posted On
date_range Updated On
date_range കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. കറുകപ്പാടത്ത് ഇത്തിക്കണ്ണൻ ചാലിൽ നാസർ (50) അൽ ഖോറിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
30 വർഷത്തിലേറെയായി ഖത്തറിലുള്ള നാസർ തൃശൂർ ജില്ലാ സൗഹൃദ വേദി കൈപ്പമംഗലം ഏരിയ പ്രവർത്തകനാണ്. രാവിലെ ജോലിക്ക് പോകുന്നതിനായി തയാറെടുക്കുന്നതിനിടെ കൂഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ഷിജി നാസർ. മകൻ: മുഹമ്മദ് ഇർഫാൻ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതായി തൃശുർ ജില്ലാ സൗഹൃദ വേദി പ്രവർത്തകർ അറിയിച്ചു. സഹോദരൻ ജലീൽ (സൈൻട്രേഡ്) ഖത്തറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.