ദോഹ: ഖത്തര്‍ കെ.എം.സി.സി കായിക വിഭാഗം സംഘടിപ്പിക്കുന്ന ആനാണ്ടി മൊയ്തുഹാജി സ്മാരക റോള ിങ് ട്രോഫിക്കും കുലുപ്പവയല്‍ അഹമ്മദ് സ്മാരക റണ്ണേര്‍സ് അപ്പ് റോളിങ് ട്രോഫിക്കും വേണ ്ടിയുള്ള ഒന്നാമത് വോളിബോള്‍ ടൂര്‍ണമെൻറിെൻറ സെമിഫൈനല്‍ മൽസരങ്ങള്‍ ഇന്നും നാളെയുമായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം ഏഴു മുതല്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സെമി ഫൈനല്‍, ൈഫനല്‍ മത്സരങ്ങള്‍. ഈ മാസം 11 മുതല്‍ ലീഗടിസ്ഥാനത്തില്‍ ഖത്തറിലെ വിവിധ വോളിബോള്‍ ടീമുകള്‍ തമ്മിലൈുള്ള മത്സരങ്ങള്‍ക്കൊടുവില്‍ കെഎംസിസി നാദാപുരം, കെഎംസിസി കടത്തനാട് ഫൈറ്റഴ്സ് വടകര, കെഎംസിസി കുറ്റ്യാടി, ഏഷ്യന്പോളി ക്ലിനിക് മാത്സ് ഖത്തര്‍ എന്നീ ടീമുകളാണ് സെമിഫൈനല്‍ പ്രവേശനം നേടിയത്.
വിജയികൾക്ക് ഒരു ലക്ഷം രൂപ പ്രൈസ് മണി ലഭിക്കും. റണ്ണേഴ്സപ്പിന് 75,000 രൂപ.മൂന്ന്, നാല് സ്ഥാനങ്ങള്‍ ലഭിക്കുന്ന ടീമുകള്‍ക്ക് 30000, 20000 രൂപ എന്നിങ്ങനെയാണ് പ്രൈസ് മണി. ക്യു സ്റ്റാര്‍ ട്രേഡിങ് കമ്പനി മുഖ്യ പ്രായോജകരും സെയ്ദിെൻറ ചായക്കട ഗോള്‍ഡണ്‍ സ്പോണ്‍സറുമായാണ് ടൂര്‍ണമെൻറ് നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, ഡോ. സമദ്, സിദ്ദീഖ് വാഴക്കാട്, ജനറല്‍ കണ്‍വീനര്‍ സലാം നാലകത്ത്, അസീസ് എടച്ചേരി, റസാഖ്, ഫായിസ്, സഈദ്, മൂജീബ് കോയശ്ശേരി, നൗഫല്‍ സികെ, അജ്മല്‍ തെങ്ങലക്കണ്ടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.