അഴീക്കോട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഫുട്ബാൾ
ടൂർണമെന്റിൽ ജേതാക്കളായ ക്യു.ആർ ബാക്സ്റ്റർസ് ടീം
ദോഹ: അഴീക്കോട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച വി.കെ. അബ്ദുൽ ഖാദർ മൗലവി മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ക്യു.ആർ ബാക്സ്റ്റാഴ്സ് കമ്പിൽ ജേതാക്കളായി. ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എ.ടു സെഡ് കുഞ്ഞിപ്പള്ളിയെയാണ് പരാജയപ്പെടുത്തിയത്. മികച്ച കളിക്കാരനായി അസഹറുദീനെയും മികച്ച ഗോളി കീപ്പറായി നിമിലിനെയും തെരഞ്ഞെടുത്തു. എസ്.എ.എം ബഷീർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ട്രഷറർ പി.എസ്.എം. ഹുസൈൻ ആശംസ അർപ്പിച്ചു. ഷഫീഖ് മാങ്കടവ് അധ്യക്ഷത വഹിച്ചു.
ഷഹബാസ് തങ്ങൾ, നൗഷാദ് മാങ്കടവ്, ഹാഷിം നിർവേലി, ബഷീർ കാട്ടുർ, ഇബ്രാഹിം, അബ്ദുറഹ്മാൻ തലശ്ശേരി, യൂനുസ് ശാന്തിഗിരി, റഷീദ് പയ്യന്നൂർ, അബ്ദുറഹ്മാൻ കമ്പിൽ, ഹാഷിം ബ്രാഡ്മാ ഗ്രൂപ്, കെ.പി. മുഹമ്മദലി ഫൈസ്, കെ.പി. അൻസാർ, ഷക്കീർ പടേന, നൗഫൽ ഇരിക്കൂർ, ടി.പി. നൗഷാദ് വളപട്ടണം തുടങ്ങിയവർ പങ്കെടുത്തു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. സമദ്, മുൻ സംസ്ഥാന സെക്രട്ടറി റയീസ് പെരുമ്പ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. എട്ട് ടീമുകൾക്കുള്ള സ്നേഹോപഹാരം ഫവാസ് പി.എൻ.പി, അസിഫ് കാട്ടാമ്പള്ളി, അയ്യൂബ് കെ.പി, സജീർ പുഴാതി, നുഹ്മാൻ പുല്ലൂപ്പി, ഷബീർ പുഴാതി, ഉനൈസ് പുഴാതി, സാദാത് ആറാംപീടിക, നാസർ പള്ളിക്കുന്ന് തുടങ്ങിയവർ വിതരണം ചെയ്തു. മുഹ്സിൻ കെ.വി സ്വാഗതവും മഷൂദ് മാളിയേക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.