ദോഹ: കെ.എം.സി.സി കോഴിക്കോട് ജില്ല സ്പോർട്സ് വിങ് സംഘടിപ്പിച്ച ജില്ല സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ബേപ്പൂർ നിയോജകമണ്ഡലം ജേതാക്കളായി. അമേരിക്കൻ സ്കൂൾ അക്കാദമി മൈതാനത്ത് നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ കുറ്റ്യാടിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബേപ്പൂർ വിജയികളായത്. കളിയുടെ ഒന്നാം പകുതിയിൽ അഹമ്മദ് അനീഷ് വിജയ ഗോൾ നേടി.സെമിയിൽ കുറ്റ്യാടി തിരുവമ്പാടിയെയും ബേപ്പൂർ കൊയിലാണ്ടിയെയും പരാജയപ്പെടുത്തി. ടൂർണമെന്റിനോടനുബന്ധിച്ചു നടന്ന വെറ്ററൻ മത്സരത്തിൽ കാസിൽ എഫ്.സിയെ പരാജയപ്പെടുത്തി ഖത്തർ മാസ്റ്റേഴ്സ് ജേതാക്കളായി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ബേപ്പൂരിന്റെ അഹമ്മദ് അനീഷും ടോപ് സ്കോററായി ആഷിക്കും മികച്ച ഗോൾ കീപ്പറായി കുറ്റ്യാടിയുടെ ഷി ഹാസ് കെ. സൈനുദ്ദീനും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അൻവർ ബാബു, റഹ്മത്തുല്ല, രാജു, ബഷീർ ടി.ടി.കെ, സൽമാൻ ഇളയിടം, കെ.കെ. ബഷീർ, അതീഖ് റഹ്മാൻ, അബ്ദുൽ അസീസ് എടച്ചേരി, താഹിർ പട്ടാര, സിദ്ദീഖ് പറമ്പൻ, മുജീബ് റഹ്മാൻ കോഴിശ്ശേരി എന്നിവർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.