കെ.​എം.​സി.​സി ഫാ​മി​ലി​യ മീ​റ്റ് ഇ​ന്ന്



ദോ​ഹ: കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഫാ​മി​ലി​യ 2024’ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് തു​മാ​മ​യി​ലെ അ​ത്‌​ല​ൻ സ്പോ​ർ​ട്സ് ഹാ​ളി​ൽ ന​ട​ക്കും. സം​ഗ​മ​ത്തി​ൽ കെ.​എം.​സി.​സി ഖ​ത്ത​ർ വ​നി​ത വി​ങ് ക​മ്മി​റ്റി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും. സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ എ​ജു​ക്കേ​ഷ​ന​ൽ എ​ക്‌​സ​ല​ൻ​സി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന ഉ​പ​ഹാ​രം കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല എം.​എ​സ്‍സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​യി​ൽ ആ​റാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഫാ​ത്തി​മ അ​ദീ​ന റ​ജാ​സ് നാ​ല​ക​ത്തി​ന് കൈ​മാ​റും.

കെ.​എം.​സി.​സി ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക വി​ഭാ​ഗം സ​മീ​ക്ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത സ​ന്ധ്യ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, വ​നി​ത ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സു​ഹ​റ മ​മ്പാ​ട്, യു​വ പ്ര​ഭാ​ഷ​ക അ​ഡ്വ. ന​ജ്മ ത​ബ്ശീ​റ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

Tags:    
News Summary - KMCC family meet today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.